പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇന്ന് ഫോണിൽ സംസാരിച്ചു
യുക്രെയ്നിലെ സ്ഥിതിഗതികൾ നേതാക്കൾ അവലോകനം ചെയ്തു, പ്രത്യേകിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്ന ഖാർകിവ് നഗരത്തിൽ. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.