കൊറിയന്‍ റിപ്പബ്ലിക്കിന്റെ നിയുക്ത പ്രസിഡന്റായ യൂന്‍ സുക്-യോളുമായി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.
അടുത്തിടെ കൊറിയന്‍ റിപ്പബ്ലിക്കില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യ-കൊറിയ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം പ്രത്യേകിച്ച് ഇന്നത്തെ ആഗോള സാഹചര്യത്തില്‍. കൂടുതല്‍ വിശാലവും ആഴത്തിലുള്ളതുമാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ സമ്മതിച്ചു. ഉഭയകക്ഷി സഹകരണത്തിന് സാദ്ധ്യതയുള്ള വിവിധ മേഖലകളില്‍ അത് ത്വരിതപ്പെടുത്തുനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുകയും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
അടുത്തവര്‍ഷം ഇന്ത്യയും കൊറിയന്‍ റിപ്പബ്ലിക്കും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികം സംയുക്തമായി ആഘോഷിക്കാനുള്ള തങ്ങളുടെ ആഗ്രഹവും നേതാക്കള്‍ ഊന്നിപ്പറഞ്ഞു.
എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ യൂനിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.