ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ക്വാഡ് ഉള്‍പ്പെടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണവും ഇരു നേതാക്കളും വിലയിരുത്തി.
''എന്റെ സുഹൃത്ത് ആന്റണി അല്‍ബനീസിനോട് സംസാരിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ക്വാഡ് ഉള്‍പ്പെടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണവും ഞങ്ങള്‍ വിലയിരുത്തി'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Delighted to speak to my friend @AlboMP. We took stock of progress in our bilateral relations and cooperation in the multilateral fora, including the Quad.
— Narendra Modi (@narendramodi) August 26, 2024