പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി റിപ്പഇന്തോനേഷ്യന്‍ പ്രസിഡന്റ് എച്ച.ഇ ജോകോ വിഡോഡോയുമായി ആസിയാന്‍/ പൂര്‍വ്വ ഏഷ്യന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കിയിടല്‍ 2019 നവംബര്‍ 3ന് ബാങ്കോങ്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി.
ഇന്തോനേഷ്യയുടെ പ്രസിഡന്റായി രണ്ടാമതും പ്രവര്‍ത്തനമാരംഭിച്ച പ്രസിഡന്റ് വിഡോഡേയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും, ലോകത്തെ രണ്ടു വലിയ ജനാധിപത്യ ബഹുസ്വര സമൂഹങ്ങള്‍ എന്ന നിലയില്‍ പ്രതിരോധം, സുരക്ഷ, ബന്ധിപ്പിക്കല്‍, വ്യാപാരം, നിക്ഷേപം ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നീ കാര്യങ്ങളില്‍ ഇന്‍ഡോനേഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തു.
ഇന്ത്യയും ഇന്തോനേഷ്യയും വളരെ അടുത്ത സമുദ്ര അയല്‍ക്കാരാണെന്നത് ചൂണ്ടിക്കാട്ടികൊണ്ട് ഇന്തോ-പസഫിക് മേഖലയില്‍ തങ്ങളുടെ പങ്കാളിത്ത വീക്ഷണം നേടിയെടുക്കുന്നതിനായി സമുദ്രതല സഹകരണത്തിനായി സമാധാനം, സുരക്ഷ, അഭിവൃദ്ധി, എന്നിവയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. തീവ്രവാദവും ഭീകരവാദവും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്യുകയും ഈ വിപത്തിനെ നേരിടുന്നതിനായി ഉഭയകക്ഷിപരമായി യോജിച്ചും ആഗോളമായും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുഭാപ്തിവിശ്വാസമുള്ള ചര്‍ച്ചയാണ് പ്രധാനമന്ത്രി മോദിക്കുണ്ടായി, ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോമോട്ടീവ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുടുതല്‍ വിപണി ലഭ്യതയുടെ ആവശ്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ വലിയതോതിലുള്ള നിക്ഷേപം ചൂണ്ടിക്കാട്ടികൊണ്ട് ഇന്ത്യയില്‍ നിക്ഷേപത്തിന് നിലവിലുള്ള അവസരങ്ങള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി മോദി ഇന്തോനേഷ്യന്‍ കമ്പനികളെ ക്ഷണിച്ചു.
അടുത്തവര്‍ഷം പരസ്പരം സൗകര്യമുള്ള ഒരു സമയത്ത് ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി പ്രസിഡന്റ് വിഡോഡേയെ ക്ഷണിച്ചു.
ഇന്തോനേഷ്യയുമായുമുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ വളരെ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്, ഇതിലൂടെ നമ്മള്‍ സമഗ്ര തന്ത്രപരമായ പങ്കാളിത്തം പങ്കുവയ്ക്കുന്നു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ 70-ാം അനുസ്മരണവും ഈ വര്‍ഷമാണ്.
Senang bertemu Presiden @jokowi. Pembicaraan kami hari ini sangat luas. Kami membahas cara untuk memperluas kerja sama antara India dan Indonesia di berbagai bidang seperti perdagangan dan budaya. pic.twitter.com/IuKvPTSFeH
— Narendra Modi (@narendramodi) November 3, 2019
Happy to have met President @jokowi. Our talks today were wide-ranging. We discussed ways to expand cooperation between India and Indonesia in areas such as trade and culture. pic.twitter.com/QD264Ay4qc
— Narendra Modi (@narendramodi) November 3, 2019