ലോക ആന ദിനത്തോടനുബന്ധിച്ച് ആനകളെ സംരക്ഷിക്കുന്നതിനായി സമൂഹത്തിൽ നടക്കുന്ന വിപുലമായ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ആനകൾക്ക് അവയുടെ നിലനിൽപ്പിന് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കാൻ സാധ്യമായതെല്ലാം നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ശ്രീ മോദി ആവർത്തിച്ചു.
ആനകളുടെ മൂല്യവും നമ്മുടെ സംസ്കാരത്തിലും ചരിത്രത്തിലും അവയുടെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . കഴിഞ്ഞ ഏതാനും വർഷങ്ങളായി ആനകളുടെ എണ്ണത്തിലുണ്ടായ വർധനയെ അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ് :
“ആനകളെ സംരക്ഷിക്കുന്നതിനുള്ള സമൂഹത്തിന്റെ വിപുലമായ ശ്രമങ്ങളെ അഭിനന്ദിക്കാനുള്ള അവസരമാണ് ലോക ആന ദിനം. അതേ സമയം, ആനകളുടെ നിലനിൽപ്പിന് അനുയോജ്യമായ ഒരു ആവാസ വ്യവസ്ഥ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യാനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഇന്ത്യയിൽ, ആന നമ്മുടെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണ്. "
World Elephant Day is an occasion to appreciate the wide range of community efforts to protect elephants. At the same time, we reaffirm our commitment to doing everything possible to ensure elephants get a conducive habitat where they can thrive. For us in India, the elephant is… pic.twitter.com/yAW5riOrT1
— Narendra Modi (@narendramodi) August 12, 2024