പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ചു.
ഉഭയകക്ഷി ബന്ധത്തിലെ ശ്രദ്ധേയമായ പുരോഗതി നേതാക്കള്‍ അവലോകനം ചെയ്തു. കോവിഡ്-19 പകര്‍ച്ചവ്യാധി സംബന്ധിച്ച ആഗോള സാഹചര്യം സംബന്ധിച്ച വീക്ഷണങ്ങള്‍ ഇരുവരും കൈമാറി.