തൻ്റെ നൈജീരിയൻ സന്ദർശനത്തിന് മുന്നോടിയായി നൈജീരിയയിലെ ഹിന്ദി പ്രേമികൾ ആശംസിച്ച ഊഷ്മളമായ സ്വാഗതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവേശവും അഭിനന്ദനവും അറിയിച്ചു. എക്സ് പോസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു:
"നൈജീരിയയിലെ ഹിന്ദി പ്രേമികൾ അവിടേക്കുള്ള എൻ്റെ സന്ദർശനത്തിന് ഉത്സാഹം കാണിച്ച രീതി ഹൃദയസ്പർശിയാണ്! ഈ യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്."
नाइजीरिया के हिन्दी प्रेमियों ने जिस प्रकार वहां के मेरे दौरे को लेकर उत्साह दिखाया है, वो हृदय को छू गया है! अपनी इस यात्रा को लेकर बहुत उत्सुक हूं। @MEAIndia@NigeriaMFA https://t.co/KtQJYUFjty
— Narendra Modi (@narendramodi) November 14, 2024
2024 നവംബർ16 മുതൽ 17 വരെ നൈജീരിയ സന്ദർശിക്കുന്ന പ്രധാനമന്ത്രിയെ നൈജീരിയയിലെ ജനങ്ങൾ സ്വാഗതം ചെയ്യുന്നതായി കാണിക്കുന്ന നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഔദ്യോഗിക അക്കൗണ്ടായ @india_nigeria യുടെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം തൻ്റെ സന്ദേശം പോസ്റ്റ് ചെയ്തത്.