രണ്ടാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസിൽ ഉദ്ഘാടന പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നടത്തി.
ഖേലോ ഇന്ത്യ-വിന്റർ ഗെയിംസിന്റെ രണ്ടാം പതിപ്പ് ഇന്ന് മുതൽ ആരംഭിക്കുകയാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു. വിന്റർ ഗെയിംസിൽ ഇന്ത്യയുടെ ഫലപ്രദമായ സാന്നിധ്യത്തിലൂടെ ജമ്മു കശ്മീരിനെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്. ജമ്മു കശ്മീരിലെയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ കളിക്കാരെയും അദ്ദേഹം ആശംസകൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഈ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം ഇരട്ടിയായതായി അദ്ദേഹം അഭിപ്രായപ്പെട്ടു, ഇത് വിന്റർ ഗെയിംസിനോടുള്ള വർദ്ധിച്ചു വരുന്ന ആവേശം പ്രകടമാക്കുന്നു. വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ ഈ വിന്റർ ഗെയിംസിൽ നിന്നുള്ള അനുഭവം കളിക്കാരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ശൈത്യകാല ഗെയിംസ് ഒരു പുതിയ കായിക പരിസ്ഥിതി വികസിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിപാടി ജമ്മു കശ്മീരിലെ ടൂറിസം മേഖലയിൽ പുതിയ ചൈതന്യവും ഉത്സാഹവും ഉളവാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക രാജ്യങ്ങൾ തങ്ങളുടെ സൌഹാർദ്ദശക്തി എടുത്തുകാട്ടുന്ന മേഖലയായി കായികരംഗം മാറിയിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
കായികരംഗത്തിന് ആഗോള തലമുണ്ടെന്നും ഈ കാഴ്ചപ്പാട് കായിക രംഗത്തെ സമീപകാല പരിഷ്കാരങ്ങൾക്ക് വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ പ്രചാരണം മുതൽ ഒളിമ്പിക് പോഡിയം സ്റ്റേഡിയം വരെ സമഗ്രമായ സമീപനമുണ്ട്. കായികരംഗത്തെ പ്രൊഫഷണലുകൾക്ക് കൈത്താങ്ങ് നൽകിക്കൊണ്ട് താഴേത്തട്ടിലുള്ള പ്രതിഭകളെ തിരിച്ചറിയുന്നത് മുതൽ അവരെ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ്. കഴിവുകൾ തിരിച്ചറിയൽ മുതൽ ടീം തിരഞ്ഞെടുപ്പ് വരെ സുതാര്യതയാണ് ഗവൺമെന്റിന്റെ മുൻഗണന. കായികതാരങ്ങളുടെ അന്തസ്സും അവരുടെ സംഭാവനയ്ക്കുള്ള അംഗീകാരവും ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുത്തിടെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ കായികരംഗത്തിന് അഭിമാനകരമായ സ്ഥാനം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പാഠ്യേതര പ്രവർത്തനമായി കണക്കാക്കപ്പെട്ടിരുന്ന സ്പോർട്സ് ഇപ്പോൾ പാഠ്യപദ്ധതിയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്പോർട്സിലെ ഗ്രേഡിംഗ് കണക്കാക്കും. സ്‌പോർട്‌സിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ, സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി മുതലായവ തുടങ്ങിയതായി പ്രധാനമന്ത്രി അറിയിച്ചു. സ്‌പോർട്‌സ് സയൻസും സ്‌പോർട്‌സ് മാനേജ്‌മെന്റും സ്‌കൂൾ തലത്തിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത യുവാക്കളുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നും കായിക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരതത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്ന് ഓർക്കണമെന്ന് ശ്രീ മോദി യുവ കായികതാരങ്ങളെ ഉദ്‌ബോധിപ്പിച്ചു. കായിക രംഗത്തെ അവരുടെ പ്രകടനത്തിലൂടെ ലോകം ഇന്ത്യയെ വിലയിരുത്തുന്നുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
आज से खेलो इंडिया- Winter Games का दूसरा संस्करण शुरु हो रहा है।
— PMO India (@PMOIndia) February 26, 2021
ये Winter Games में भारत की प्रभावी उपस्थिति के साथ ही जम्मू कश्मीर को इसका एक बड़ा हब बनाने की तरफ बड़ा कदम है।
मैं जम्मू कश्मीर को और देशभर से आए सभी खिलाड़ियों को बहुत-बहुत शुभकामनाएं देता हूं: PM @narendramodi
नई राष्ट्रीय शिक्षा नीति है, उसमें भी स्पोर्ट्स को बहुत ज्यादा महत्व दिया गया है।
— PMO India (@PMOIndia) February 26, 2021
पहले स्पोर्ट्स को सिर्फ Extra Curricular एक्टिविटी माना जाता था, अब स्पोर्ट्स Curriculum का हिस्सा होगा।
Sports की grading भी बच्चों की शिक्षा में काउंट होगी: PM @narendramodi
युवा साथियों,
— PMO India (@PMOIndia) February 26, 2021
जब आप खेलो इंडिया- Winter Games में अपनी प्रतिभा दिखाएं, तो ये भी याद रखिएगा कि आप सिर्फ एक खेल का ही हिस्सा नहीं हैं, बल्कि आप आत्मनिर्भर भारत के ब्रांड एंबेसेडर भी हैं।
आप जो मैदान में कमाल करते हैं, उससे दुनिया भारत का मूल्यांकन करती है: PM @narendramodi