വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും വിജയം എം‌ജി‌ആറിനെ വളരെയധികം സന്തോഷിപ്പിക്കുമായിരുന്നു: പ്രധാനമന്ത്രി
ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകൾക്ക് വലിയ മതിപ്പും ബഹുമാനവുമുണ്ട് : പ്രധാനമന്ത്രി
മഹാമാരിയെത്തുടർന്ന് ഡോക്ടർമാരോടുള്ള ബഹുമാനം കൂടുതൽ വർദ്ധിച്ചു: പ്രധാനമന്ത്രി
സ്വാർത്ഥ താല്പര്യത്തിന് മുകളിൽ ഉയരുന്നത് നിങ്ങളെ നിർഭയരാക്കുമെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങിൽ 21,000 ത്തിലധികം വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ എന്നിവ നൽകി. ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് സന്നിഹിതനമായിരുന്നു.

 

ഡിഗ്രിയും ഡിപ്ലോമയും നേടിയവരിൽ 70 ശതമാനവും സ്ത്രീകളാണെന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. എല്ലാ ബിരുദധാരികളെയും അഭിനന്ദിച്ച അദ്ദേഹം വിദ്യാർത്ഥിനികളെ പ്രത്യേകമായി അഭിനന്ദനം അറിയിച്ചു. ഏത് മേഖലയിലും സ്ത്രീകൾ മുന്നിൽ നിന്ന് മുന്നേറുന്നത് എല്ലായ്പ്പോഴും സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംഭവിക്കുമ്പോൾ അത് അഭിമാനത്തിന്റെയും, സന്തോഷത്തിന്റെയും നിമിഷമാണ്.

വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും വിജയം മഹാനായ എം‌ജി‌ആറിനെ വളരെയധികം സന്തോഷിപ്പിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എം‌ജി‌ആറിന്റെ ഭരണം ദരിദ്രരോടുള്ള അനുകമ്പ നിറഞ്ഞതായിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. എം‌ജി‌ആർ ജനിച്ച ശ്രീലങ്കയിലെ നമ്മുടെ തമിഴ് സഹോദരിമാർക്കും സഹോദരങ്ങൾക്കും വേണ്ടി ആരോഗ്യമേഖലയിൽ പ്രവർത്തിച്ചതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ധനസഹായം നൽകുന്ന ആംബുലൻസ് സേവനം ശ്രീലങ്കയിലെ തമിഴ് സമൂഹം വ്യാപകമായി ഉപയോഗിക്കുന്നു. തമിഴ് സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായുള്ള ഈ ശ്രമങ്ങൾ എം‌ജി‌ആറിനെ വളരെയധികം സന്തോഷിപ്പിക്കുമായിരുന്നു.

 

ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, ഫാർമ പ്രൊഫഷണലുകൾ എന്നിവരോട് വലിയ മതിപ്പും ബഹുമാനവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തിനായി മരുന്നുകളും വാക്സിനുകളും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 ൽ, ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയർന്ന വീണ്ടെടുക്കൽ നിരക്കും ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ആരോഗ്യ രംഗത്തെ പുതിയ കാഴ്ചപ്പാടിലും, പുതിയ ബഹുമാനത്തോടും, പുതിയ വിശ്വാസ്യതയിലുമാണ് കാണുന്നത്. ഈ മഹാമാരിയിൽ നിന്നുള്ള പാഠങ്ങൾ ക്ഷയം പോലുള്ള മറ്റ് രോഗങ്ങളോടും പോരാടാൻ നമ്മെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിൽ ഗവൺമെന്റ് സമ്പൂർണ്ണണായ പരിവത്തനം കൊണ്ടുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനും കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും ഈ മേഖലയിലെ മാനവ വിഭവശേഷിയുടെ ഗുണനിലവാരവും ലഭ്യതയും മെച്ചപ്പെടുത്തുന്നതിനുമുള്ള മാനദണ്ഡങ്ങൾ ദേശീയ മെഡിക്കൽ കമ്മീഷൻ യുക്തിസഹമാക്കും. കഴിഞ്ഞ 6 വർഷത്തിനിടയിൽ എം‌ബി‌ബി‌എസ് സീറ്റുകൾ 30,000 ത്തിലധികം വർദ്ധിച്ചു, ഇത് 2014 നെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർദ്ധനവാണ്. പി‌ജി സീറ്റുകളുടെ എണ്ണം 24,000 വർദ്ധിച്ചു, ഇത് 2014 നെ അപേക്ഷിച്ച് 80% വർദ്ധനവ്. 2014 ൽ രാജ്യത്ത് 6 എയിംസ് ഉണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ രാജ്യത്ത് 15 എയിംസ് കൂടി അനുവദിച്ചു.

മെഡിക്കൽ കോളേജ് ഇല്ലാത്ത തമിഴ്‌നാട്ടിലെ ജില്ലകളിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ ഗവൺമെന്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി അറിയിച്ചു. ഈ മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രഗവൺമെന്റ് 2000 കോടിയിലധികം രൂപ നൽകും. ബജറ്റിൽ പ്രഖ്യാപിച്ച ആത്മനിർഭർ സ്വസ്ത് ഭാരത് യോജന പുതിയതും ഉയർന്നുവരുന്നതുമായ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യസംരക്ഷണത്തിന്റെ ശേഷി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഡോക്ടർമാരാണ് ഏറ്റവും ആദരണീയരായ പ്രൊഫഷണലുകളെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ തുടർന്ന് ഈ ബഹുമാനം കൂടുതൽ വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾക്ക് തൊഴിലിന്റെ ഗൗരവം അറിയാമെന്നതാണ് ഇതിന് കാരണം. ഇത് അക്ഷരാർത്ഥത്തിൽ ഒരാളുടെ ജീവൻ മരണ പ്രശ്നമാണ്. ഗുരുതരമാകുന്നതും ഗൗരവമായി കാണുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം തങ്ങളുടെ നർമ്മബോധം നിലനിർത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. രോഗികളെ ആശ്വസിപ്പിക്കാനും അവരുടെ മനോവീര്യം നിലനിർത്താനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിനാൽ തങ്ങളുടെ ആരോഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. സ്വാർത്ഥ താല്പര്യങ്ങൾക്ക് ഉപരിയായി ഉയരാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു, അങ്ങനെ ചെയ്യുന്നത് അവരെ നിർഭയരാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones