പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്നലെ വൈകിട്ട് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ശ്രീ. ബരാക്ക് ഒബാമ ടെലിഫോണ്‍ ചെയ്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളിലും സഹകരണത്തിലും കൈവരിച്ച സര്‍വ്വതോമുഖമായ നിര്‍ണ്ണായക പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ കരുത്തുറ്റ പിന്‍തുണയ്ക്ക് പ്രധാനമന്ത്രി പ്രസിഡന്റ് ഒബാമയെ നന്ദി അറിയിച്ചു.
പ്രസിഡന്റ് ഒബാമയുടെ ഭാവി ഉദ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി ശുഭാശംസകള്‍ നേര്‍ന്നു.