ഗോത്രവര്‍ഗ ക്ഷേമത്തിനും ജലം, കൃഷി, ഉന്നത വിദ്യാഭ്യാസം, ജീവിതം സുഗമമാക്കല്‍ എന്നീ കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കപ്പെട്ട ഗവര്‍ണര്‍മാരുടെ അന്‍പതാമതു സമ്മേളനം രാഷ്ട്രപതി ഭവനില്‍ സമാപിച്ചു.
ഗവര്‍ണര്‍മാരുടെ അഞ്ച് ഉപ സംഘങ്ങള്‍ ഈ കാര്യങ്ങളെ സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനം സുഗമമാകുന്നതിനു ഗവര്‍ണര്‍മാര്‍ക്കു പങ്കു വഹിക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഗോത്രവര്‍ഗ ക്ഷേമത്തിനു പ്രത്യേക പ്രാധാന്യം നല്‍കിയ സമ്മേളനം, ഗോത്രവര്‍ഗക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നയങ്ങള്‍ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തണമെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അന്‍പതാമതു സമ്മേളനം വിജയമാക്കിത്തീര്‍ത്തതിനു പങ്കെടുത്തവരെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഭാവിയില്‍ ഈ സമ്മേളനം സംഘടിപ്പിക്കുന്നതു ദേശീയ വികസനത്തിലും സാധാരണക്കാരന്റെ ആവശ്യങ്ങൡും ശ്രദ്ധയൂന്നി ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. വിലപ്പെട്ട അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചതിനു സമ്മേളനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുകയും പ്രഥമ പൗരന്‍മാരെന്ന നിലയില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന ആശയങ്ങള്‍ ആവേശപൂര്‍വം പിന്‍തുടരുന്നതിനായി പ്രഥമ പൗരന്‍മാരെന്ന നിലയില്‍ സംസ്ഥാന തലങ്ങളില്‍ ചര്‍ച്ചകള്‍ സാധ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഗോത്രവര്‍ഗ മേഖലകളുടെ വികസനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, കായിക മേഖലയിലും യുവജന വികാസത്തിലും സാങ്കേതിക വിദ്യയും പുരോഗമനാത്മകമായ പദ്ധതികളും പിന്‍തുടരാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വികസനം കാംക്ഷിക്കുന്ന 112 ജില്ലകളില്‍, അവയില്‍ വിശേഷിച്ചും ഗോത്രവര്‍ഗ മേഖലകളില്‍ പെടുന്നവയില്‍, വികസനം ഉറപ്പാക്കുന്നതു ദൗത്യമായി കാണണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത്തരം ജില്ലകള്‍ വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്താന്‍ പരമാവധി വേഗം സാധിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.
ജല സംരക്ഷണത്തിനും ഫലപ്രദവും പ്രാദേശിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതുമായ ജല സംരക്ഷണ സാങ്കേതികതയ്ക്കും ഗവണ്‍മെന്റ് കല്‍പിച്ചുവരുന്ന മുന്‍ഗണന പ്രതിഫലിപ്പിക്കുന്നതാണു സമ്മേളനത്തില്‍ ജല്‍ ജീവന്‍ ദൗത്യം സംബന്ധിച്ച ചര്‍ച്ചയെന്നു പ്രധാനമന്ത്രി പറഞ്ഞു. സര്‍വകലാശാലാ ചാന്‍സലര്‍മാരെന്ന നിലയില്‍ ജല സംരക്ഷണം സംബന്ധിച്ച നല്ല ശീലങ്ങള്‍ യുവാക്കൡും വിദ്യാര്‍ഥിസമൂഹത്തിലും പ്രചരിപ്പിക്കാന്‍ ഗവര്‍ണര്‍മാരോടു ശ്രീ. നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. ‘പുഷ്‌കരം’ പോലെയുള്ള പരമ്പരാഗതവും വെള്ളവുമായി ബന്ധപ്പെട്ടതുമായ ഉല്‍സവങ്ങള്‍ സംബന്ധിച്ച സന്ദേശം പ്രചരിപ്പിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
സാമ്പത്തികമായി ഫലപ്രദമായ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും യുവാക്കള്‍ക്കു തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഹാക്കത്തോണ്‍ പോലുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നൂതനാശയങ്ങളും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്ന മേന്‍മയാര്‍ന്ന ഗവേഷണങ്ങളാണു സര്‍വകലാശാലകള്‍ നടത്തുന്നതെന്ന് ഉറപ്പുവരുത്തുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കു വഹിക്കാന്‍ സാധിക്കുന്ന പങ്ക്, പുതിയ വിദ്യാഭ്യാസ നയത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും കുറിച്ചു ചൂണ്ടിക്കാട്ടവേ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
ജീവിതം സുഗമമാക്കുന്നതിനെക്കുറിച്ചു വിശദീകരിക്കവേ, ചുവപ്പു നാടയും അധിക നിയന്ത്രണവും ഇല്ലാതാക്കുന്നതിലും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകളുടെ പ്രവര്‍ത്തനം താങ്ങാവുന്ന ചെലവിലാണെന്ന് ഉറപ്പുവരുത്തുന്നതിലും സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സംഘം തിരിച്ചുള്ള സമീപനത്തിലൂടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാര്‍ഷിക സര്‍വകലാശാലകള്‍ നേതൃത്വം നല്‍കുന്ന, ഫലപ്രദമായ പ്രദര്‍ശന പദ്ധതികളിലൂടെ രാജ്യാന്തര തലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തന പദ്ധതികള്‍ ഉറപ്പാക്കാന്‍ ഗവര്‍ണര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആഭ്യന്തര മന്ത്രിയും സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു.