കസാഖ്സ്ഥാനിലെ അസ്താനയില്‍ ഷാംങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൈന, കസാഖ്സ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ രാഷ്ട്ര നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി.
കസാഖ്സ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയ്യേവുമായി നടത്തിയ ചര്‍ച്ചയില്‍ 2017-18 ല്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ അംഗത്വം നേടിയതിന് പ്രധാനമന്ത്രി കസാഖ്സ്ഥാനെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയെ ഹാര്‍ദ്ദമായി സ്വീകരിച്ച നസര്‍ബയ്യേയേവ് 2015 ല്‍ ശ്രീ. നരേന്ദ്ര മോദി നടത്തിയ കസാഖ്സ്ഥാന്‍ സന്ദര്‍ശനത്തെ അനുസ്മരിച്ചു. ആ സന്ദര്‍ശനത്തിനടെ കൈക്കൊണ്ട തീരുമാനങ്ങളുടെയും ഒപ്പിട്ട കരാറുകളുടെയും പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ യുറേനിയം ദാതാവാണ് കസാഖ്സ്ഥാന്‍. ഈ സഹകരണം തുടരാന്‍ ഇരു കൂട്ടരും തമ്മില്‍ ധാരണയായി. ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണവും ചര്‍ച്ച ചെയ്തു.
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ ഒരു അംഗമാകാന്‍ പ്രധാനമന്ത്രി കസാഖ്സ്ഥാനെ ക്ഷണിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തു. ഇറാനിലെ ചാബാഹാര്‍ തുറമുഖം വഴിയുള്ള കണക്ടിവിറ്റിയും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. ഡല്‍ഹിയെയും അസ്താനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് വിമാന സര്‍വ്വീസുകള്‍ ഉടനെ തന്നെ ആരംഭിക്കും.
ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിംഗ്പിങുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹൃദ്യവും സകാരാത്മവുമായ ചര്‍ച്ചയാണ് നടത്തിയത്. എസ്.സി.ഒ. യില്‍ ഇന്ത്യയുടെ അംഗത്വത്തിന് നല്‍കിയ പിന്‍തുണയ്ക്ക് പ്രധാനമന്ത്രി അദ്ദേഹത്തോട നന്ദി അറിയിച്ചു. ബഹു ധ്രുവീകൃതമായ ഒരു ലോകത്ത് ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യാ – ചൈന ബന്ധങ്ങള്‍ ഭദ്രമായൊരു ഘടമാണെന്ന് ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും യോജിച്ചുള്ള പ്രവര്‍ത്തനം രണ്ട് രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, കണക്ടിവിറ്റി, യുവജന, സാംസ്‌കാരിക കൈമാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വന്നു.
ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഷവക്കത്ത് മിര്‍സിയോയെയുമായി പ്രധാനമന്ത്രി ഊഷ്മളവും സൃഷ്ടിപരവുമായ കൂടിക്കാഴ്ചയാണ് നടത്തിയത്. സാമ്പതിതകം, വ്യാപാരം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ബന്ധങ്ങള്‍ ചര്‍ച്ചയിലുള്‍പ്പെട്ടു.
PM @narendramodi and President Xi Jinping of China held talks on the sidelines of the SCO Summit in Astana. pic.twitter.com/1qgYajvhuj
— PMO India (@PMOIndia) June 9, 2017
President Shavkat Mirziyoyev of Uzbekistan met PM @narendramodi. Both leaders discussed deepening bilateral cooperation. pic.twitter.com/Yrom5RyW5W
— PMO India (@PMOIndia) June 9, 2017
Prime Minister Modi held fruitful talks with Afghanistan President Ashraf Ghani. The leaders discussed several avenues of India-Afghanistan cooperation.
Had a fruitful meeting with President @ashrafghani. @ARG_AFG pic.twitter.com/PBWh8K1CmJ
— Narendra Modi (@narendramodi) June 9, 2017