ദുബായില്‍ 2023 ഡിസംബര്‍ 1-ന് നടന്ന സി.ഒ.പി 28 ഉച്ചകോടിയ്ക്കിടയില്‍ സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണുമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, ഗവേഷണ വികസനം, വ്യാപാരവും നിക്ഷേപവും, കാലാവസ്ഥാ സഹകരണം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് നേതാക്കള്‍ ഉല്‍പ്പാദനപരമായ ചര്‍ച്ചകള്‍ നടത്തി. യൂറോപ്യന്‍ യൂണിയന്‍ (ഇ.യു), നോര്‍ഡിക് കൗണ്‍സില്‍, നോര്‍ഡിക് ബാള്‍ട്ടിക് 8 ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രാദേശികവും, ബഹുമുഖവുമായ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
സ്വീഡന്റെ വിജയകരമായ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ അദ്ധ്യക്ഷസ്ഥാനത്തിന് പ്രധാനമന്ത്രി ക്രിസേ്റ്റഴ്‌സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു.