21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പങ്കെടുക്കാൻ ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീ. സോനെക്‌സെ സിഫാൻഡോണിൻ്റെ ക്ഷണപ്രകാരം ലാവോ പി ഡി ആറിലെ വിയൻ്റിയാനിലേക്ക് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഞാൻ പുറപ്പെടുകയാണ്.

ഈ വർഷം ഞങ്ങൾ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു ദശകം പൂർത്തിയാക്കുകയാണ്. 
ആസിയാൻ നേതാക്കളുമായി ചേർന്ന് ഞാൻ പരസ്പരമുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും പരസ്പര സഹകരണത്തിൻ്റെ ഭാവി ദിശ തയ്യാറാക്കുകയും ചെയ്യും.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കെതിരായ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിഴക്കൻ ഏഷ്യ ഉച്ചകോടി അവസരമൊരുക്കും.

ബുദ്ധമതത്തിൻ്റെയും രാമായണത്തിൻ്റെയും പൈതൃകത്താൽ സമ്പന്നമായ, ലാവോ പി ഡി ആർ ഉൾപ്പെടുന്ന ഈ മേഖലയുമായി ഞങ്ങൾ വളരെ അടുത്ത സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങളുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലാവോ പി ഡി ആർ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്കായി ഞാൻ ഉറ്റുനോക്കുന്നു.

ഈ സന്ദർശനം ആസിയാൻ രാജ്യങ്ങളുമായുള്ള നമ്മുടെ ഇടപെടലിനെ കൂടുതൽ ആഴത്തി‌‍ൽ വളർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Space Sector: A Transformational Year Ahead in 2025

Media Coverage

India’s Space Sector: A Transformational Year Ahead in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India