21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പങ്കെടുക്കാൻ ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീ. സോനെക്‌സെ സിഫാൻഡോണിൻ്റെ ക്ഷണപ്രകാരം ലാവോ പി ഡി ആറിലെ വിയൻ്റിയാനിലേക്ക് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഞാൻ പുറപ്പെടുകയാണ്.
ഈ വർഷം ഞങ്ങൾ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു ദശകം പൂർത്തിയാക്കുകയാണ്.
ആസിയാൻ നേതാക്കളുമായി ചേർന്ന് ഞാൻ പരസ്പരമുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും പരസ്പര സഹകരണത്തിൻ്റെ ഭാവി ദിശ തയ്യാറാക്കുകയും ചെയ്യും.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കെതിരായ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിഴക്കൻ ഏഷ്യ ഉച്ചകോടി അവസരമൊരുക്കും.
ബുദ്ധമതത്തിൻ്റെയും രാമായണത്തിൻ്റെയും പൈതൃകത്താൽ സമ്പന്നമായ, ലാവോ പി ഡി ആർ ഉൾപ്പെടുന്ന ഈ മേഖലയുമായി ഞങ്ങൾ വളരെ അടുത്ത സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങളുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലാവോ പി ഡി ആർ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്കായി ഞാൻ ഉറ്റുനോക്കുന്നു.
ഈ സന്ദർശനം ആസിയാൻ രാജ്യങ്ങളുമായുള്ള നമ്മുടെ ഇടപെടലിനെ കൂടുതൽ ആഴത്തിൽ വളർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.