ശ്രേഷ്ടരേ ,
കോവിഡ് -19 മഹാമാരി ഇദപര്യന്തമില്ലാത്ത തരത്തിലുള്ള അലങ്കോലപ്പെടുത്തലാണ്. അതാകട്ടെ , കഴിഞ്ഞിട്ടുമില്ല. ലോകത്തിൽ ബഹുഭൂരിപക്ഷവും ഇനിയും കുത്തിവയ്പ്പ് എടുക്കാനുമുണ്ട് . അത് കൊണ്ടാണ് പ്രസിഡന്റ് ബൈഡന്റെ ഈ സംരംഭം സമയബന്ധിതവും സ്വാഗതാർഹവുമാകുന്നത്.
ശ്രേഷ്ടരേ ,
ഇന്ത്യ എപ്പോഴും മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നു. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം ചെലവുകുറഞ്ഞ ഡയഗ്നോസ്റ്റിക് കിറ്റുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പിപിഇ കിറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പല വികസ്വര രാജ്യങ്ങൾക്കും താങ്ങാനാവുന്ന നിരക്കിൽ ഇവയിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. കൂടാതെ, നാം 150 ലധികം രാജ്യങ്ങളുമായി മരുന്നുകളും മെഡിക്കൽ സപ്ലൈകളും പങ്കിട്ടു. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് വാക്സിനുകൾക്ക് ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത വാക്സിൻ ഉൾപ്പെടെ ഇന്ത്യയിൽ "അടിയന്തിര ഉപയോഗത്തിനുള്ള അനുമതി " ലഭിച്ചു.
നിരവധി ഇന്ത്യൻ കമ്പനികളും വിവിധ വാക്സിനുകളുടെ ലൈസൻസുള്ള ഉൽപാദനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ വർഷം ആദ്യം, ഞങ്ങളുടെ വാക്സിൻ ഉത്പാദനം മറ്റ് 95 രാജ്യങ്ങളുമായും യുഎൻ സമാധാന പരിപാലകരുമായും പങ്കിട്ടു. ഞങ്ങൾ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു കുടുംബത്തെപ്പോലെ, ലോകവും ഇന്ത്യയ്‌ക്കൊപ്പം നിന്നു.
ഇന്ത്യയ്ക്ക് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും, ഞാൻ എല്ലാവരോടും നന്ദി പറയുന്നു.
ശ്രേഷ്ടരേ ,
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനാണ് ഇപ്പോൾ ഇന്ത്യ നടത്തുന്നത്. അടുത്തിടെ, ഞങ്ങൾ ഒരു ദിവസം ഏകദേശം 25 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകി. ഞങ്ങളുടെ താഴെത്തട്ടിലുള്ള ആരോഗ്യസംരക്ഷണ സംവിധാനം ഇതുവരെ 800 ദശലക്ഷത്തിലധികം വാക്സിൻ ഡോസ് നൽകിയിട്ടുണ്ട്.
200 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഇപ്പോൾ പൂർണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. കോവിൻ എന്ന ഞങ്ങളുടെ നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇത് പ്രവർത്തനക്ഷമമാക്കിയത്.
പങ്കിടലിന്റെ ആവേശത്തിൽ, ഇന്ത്യ കോവിനും മറ്റ് നിരവധി ഡിജിറ്റൽ പരിഹാരങ്ങളും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറുകളായി സൗജന്യമായി ലഭ്യമാക്കുന്നു.
ശ്രേഷ്ടരേ ,
പുതിയ ഇന്ത്യൻ വാക്സിനുകൾ വികസിപ്പിക്കുമ്പോൾ, നിലവിലുള്ള വാക്സിനുകളുടെ ഉൽപാദന ശേഷിയും ഞങ്ങൾ വർദ്ധിപ്പിക്കുകയാണ്.
ശ്രേഷ്ടരേ ,
ഞങ്ങളുടെ ഉത്പാദനം വർദ്ധിക്കുമ്പോൾ, മറ്റുള്ളവർക്കും വാക്സിൻ വിതരണം പുനരാരംഭിക്കാൻ ഞങ്ങൾക്ക് കഴിയും. ഇതിനായി, അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലകൾ തുറന്നിരിക്കണം.
ഞങ്ങളുടെ ക്വാഡ് പങ്കാളികൾക്കൊപ്പം, ഇൻഡോ-പസഫിക് മേഖലയിൽ പ്രതിരോധ വാക്സിനുകൾ നിർമ്മിക്കാൻ ഞങ്ങൾ ഇന്ത്യയുടെ നിർമ്മാണ ശക്തികളെ പ്രയോജനപ്പെടുത്തുന്നു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും കോവിഡ് വാക്സിനുകൾ, രോഗനിർണയങ്ങൾ, മരുന്നുകൾ എന്നിവയ്ക്കായി ഡബ്ല്യുടിഒയിൽ ഒരു ട്രിപ്സ് ഇളവ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇത് പകർച്ചവ്യാധിക്കെതിരായ പോരാട്ടം വേഗത്തിലാക്കാൻ പ്രാപ്തമാക്കും. മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിലും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അതിനായി, വാക്സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം തിരിച്ചറിയുന്നതിലൂടെ അന്താരാഷ്ട്ര യാത്ര എളുപ്പമാക്കണം.
ശ്രേഷ്ടരേ ,
ഈ ഉച്ചകോടിയുടെയും പ്രസിഡന്റ് ബൈഡന്റെ വീക്ഷണത്തിന്റെയും ലക്ഷ്യങ്ങൾ ഞാൻ ഒരിക്കൽക്കൂടി അംഗീകരിക്കുന്നു.
പകർച്ചവ്യാധി അവസാനിപ്പിക്കാൻ ലോകവുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറായി നിൽക്കുകയാണ്
നന്ദി.
വളരെയധികം നന്ദി
India has always seen humanity as one family.
— PMO India (@PMOIndia) September 22, 2021
India’s pharmaceutical industry has produced cost-effective diagnostic kits, drugs, medical devices and PPE kits.
These are providing affordable options to many developing countries: PM @narendramodi
Earlier this year, we shared our vaccine production with 95 other countries, and with UN peacekeepers.
— PMO India (@PMOIndia) September 22, 2021
And, like a family, the world also stood with India when we were going through a second wave.
For the solidarity and support extended to India, I thank you all: PM
India is now running the world’s largest vaccination campaign.
— PMO India (@PMOIndia) September 22, 2021
Recently, we vaccinated about 25 million people on a single day.
Our grassroots level healthcare system has delivered over 800 million vaccine doses so far.
Over 200 million Indians are now fully vaccinated: PM
As newer Indian vaccines get developed, we are also ramping up production capacity of existing vaccines.
— PMO India (@PMOIndia) September 22, 2021
As our production increases, we will be able to resume vaccine supplies to others too.
For this, the supply chains of raw materials must be kept open: PM @narendramodi
We also need to focus on addressing the pandemic’s economic effects.
— PMO India (@PMOIndia) September 22, 2021
To that end, international travel should be made easier, through mutual recognition of vaccine certificates: PM @narendramodi