കേന്ദ്ര ഗവണ്‍മെന്റ് വാക്‌സിന്‍ നിര്‍മ്മാതാക്കളുമൊത്ത് സജീവമായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍, ധനസഹായം, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്പോഴും വാക്‌സിന്‍ പാഴാക്കുന്നത് ഉയര്‍ന്ന നിലയിലാണെന്നും അവ കുറച്ചുകൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
45 വയസിന് മുകളിലുള്ളവര്‍ക്കും 18-44 വയസ്സിനിടയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം ശേഖരിച്ചു.

രാജ്യത്തെ  വാക്‌സിനേഷന്‍ യ്ജഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായഅവതരണം നടത്തി.

വാക്‌സിനുകളുടെ നിലവിലെ ലഭ്യതയെക്കുറിച്ചും അത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വാക്‌സിനുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന്  കൈക്കൊണ്ടിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. കേന്ദ്ര ഗവണ്‍മെന്റ് വാക്‌സിന്‍ നിര്‍മ്മാതാക്കളുമൊത്ത് സജീവമായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍,  ധനസഹായം,  അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്ര ഗവണ്‍മെന്റ് സജീവമായി സഹകരിക്കുകയാണ് .

ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കും മുന്‍നിരപോരാളികള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതിന്റെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു. 45 വയസിന് മുകളിലുള്ളവര്‍ക്കും 18-44 വയസ്സിനിടയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വാക്‌സിന്‍ പാഴാക്കലിന്റെ അവസ്ഥയും പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇപ്പോഴും വാക്‌സിന്‍ പാഴാക്കുന്നത് ഉയര്‍ന്ന നിലയിലാണെന്നും അവ കുറച്ചുകൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷന്‍ പ്രക്രിയ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് സാങ്കേതികവശത്തുനിന്നും സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും അധികൃതര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക്  വിശദീകരണം  നൽകി.  ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാന്‍ ഈ വിവരങ്ങള്‍ ജില്ലാതലത്തിലേക്ക് കൈമാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, വാണിജ്യ-വ്യവസായ മന്ത്രി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi