യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ചാള്‍സ് മിഷേല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണ്‍ ചെയ്തു സംസാരിച്ചു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി അധികാരമേറ്റ ശ്രീ. മിഷേലിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, കാലാവധി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ആശംസകള്‍ നേര്‍ന്നു. ശ്രീ. മിഷേല്‍ നേതൃസ്ഥാനത്തിരിക്കെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്ന് ശ്രീ. മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ന്യൂയോര്‍ക്കില്‍ ഈ വര്‍ഷം നടന്ന യു.എന്‍.ജി.എയ്ക്കിടെ ശ്രീ. മിഷേലിനെ കണ്ട കാര്യം പരാമര്‍ശിച്ച പ്രധാനമന്ത്രി, ബി.ടി.ഐ.എ., പങ്കാളിത്തം, യൂറോപോള്‍, യൂറോആറ്റം, ഭീകരവാദത്തെ ചെറുക്കല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങി പരസ്പര താല്‍പര്യമുള്ള മേഖലകളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കി.
അടുത്ത വര്‍ഷം പരമാവധി നേരത്തേ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ബ്രസ്സല്‍സില്‍ സംഘടിപ്പിക്കാന്‍ ഇരുനേതാക്കളും ധാരണയിലെത്തി. തീയതി നയതന്ത്ര മാര്‍ഗത്തിലൂടെ പിന്നീടു നിശ്ചയിക്കും.