കംബൈന്‍ഡ് കമാന്ന്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജോധ്പൂരിലെത്തി.
ജോധ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ അദ്ദേഹം മൂന്ന് സേനകളുടെയും ഗാര്‍ഡ് ഓഫ് ഹോണര്‍ പരിശോധിച്ചു.
കൊണാര്‍ക്ക് യുദ്ധ സ്മാരകത്തില്‍ അദ്ദേഹം രക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. മാതൃഭൂമിയുടെ സംരക്ഷണത്തിനായി സമര്‍പ്പിതരും, പ്രതിജ്ഞാബദ്ധരുമായ സായുധസേനകളെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി. തലമുറകള്‍ക്ക് പ്രചോദനമായി പരമമായ ത്യാഗം ചെയ്ത ധീരരെ പ്രധാനമന്ത്രി ഓര്‍മ്മിക്കുകയും അവര്‍ക്ക് പ്രണാമമര്‍പ്പിക്കുകയും ചെയ്തു. കൊണാര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി പരാക്രമം പര്‍വ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പ്രദര്‍ശനവും അദ്ദേഹം സന്ദര്‍ശിച്ചു.