ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭ് ഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മ വാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാദിയയിലുള്ള ലോക പ്രസിദ്ധമായ ഐക്യത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
സർദാർ പട്ടേലിന്റെ ജന്മ വാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആഘോഷിക്കുന്നു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യം നേടുക എന്ന ത്വരയോടെ രാജ്യമൊട്ടുക്ക് ഇന്ന് ഐക്യത്തിനായുള്ള ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പറഞ്ഞു , ” സർദാർ പട്ടേലിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി. നമ്മുടെ രാജ്യത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ ബൃഹത്താണ്.”
പ്രധാനമന്ത്രി കെവാദിയയിൽ രാഷ്ട്രീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.