18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്‌ഗേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദിച്ചു. കഴിഞ്ഞ ദശകത്തിലെ പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെ ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്ഗേ അഭിനന്ദിക്കുകയും മൂന്നാം തവണയും വിജയിച്ചതിൽ ഊഷ്മളമായ ആശംസകൾ അറിയിക്കുകയും ചെയ്തു.
ഊഷ്മളമായ അഭിനന്ദനങ്ങൾക്ക് ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്ഗേയ്ക്ക് ശ്രീ മോദി നന്ദി പറഞ്ഞു. ഭൂട്ടാനുമായുള്ള മാതൃകാപരമായ പങ്കാളിത്തത്തിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭൂട്ടാനും ഭാരതവും തമ്മിലുള്ള സവിശേഷമായ സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ദൃഢമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തം എല്ലാ തലങ്ങളിലും അങ്ങേയറ്റം വിശ്വാസം, സൗഹാർദം, പരസ്പരധാരണ എന്നിവയാൽ സവിശേഷമാണ്. മാത്രമല്ല, ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും സാമ്പത്തിക-വികസന പങ്കാളിത്തത്തിനും ഇതു കരുത്തേകുന്നു.
Glad to speak with my friend PM @tsheringtobgay. Bharat and Bhutan ties are exemplary, unique and an important pillar of our Neighbourhood First policy. I look forward to taking this special partnership to newer heights.
— Narendra Modi (@narendramodi) June 6, 2024