പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ടെലിഫോണിൽ സംസാരിച്ചു.
യുകെയുടെ പരമാധികാരിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ സംഭാഷണത്തിൽ , വളരെ വിജയകരമായ ഭരണത്തിന് പ്രധാനമന്ത്രി രാജാവിനെ ആശംസിച്ചു.
കാലാവസ്ഥാ പ്രവർത്തനം, ജൈവവൈവിധ്യ സംരക്ഷണം, ഊർജ-സംക്രമണത്തിന് ധനസഹായം നൽകുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ തുടങ്ങിയവ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു. ഈ വിഷയങ്ങളിലെ താൽപ്പര്യത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
പൊതു ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രചരണം ഉൾപ്പെടെ, ജി 20 പ്രസിഡൻസിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു. പരിസ്ഥിതി സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്ന മിഷൻ ലൈഫ് - പരിസ്ഥിതിക്കുള്ള ജീവിതശൈലിയുടെ പ്രസക്തിയും പ്രധാനമന്ത്രി വിശദീകരിച്ചു.