ഇ-റുപ്പി വൗച്ചര്‍ എല്ലാവര്‍ക്കും ലക്ഷ്യസ്ഥാനത്ത് സുതാര്യമായതും പഴുതുകളില്ലാത്തതുമായ വിതരണത്തിന് സഹായകമാകും: പ്രധാനമന്ത്രി
ഇ-റുപ്പി വൗച്ചര്‍ ഡിബിടിയെ കൂടുതല്‍ ഫലപ്രദമാക്കാനും ഡിജിറ്റല്‍ ഭരണനിര്‍വഹണത്തിന് പുതിയ ദിശ പകരാനും സഹായിക്കും: പ്രധാനമന്ത്രി
സാങ്കേതിക വിദ്യ പാവപ്പെട്ടവരെ സഹായിക്കാനും അവരുടെ പുരോഗതിക്കുമായുള്ള ഉപകരണമായി ഞങ്ങള്‍ കാണുന്നു: പ്രധാനമന്ത്രി

നമസ്കാരം,

ഈ സുപ്രധാന പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യമെമ്പാടുമുള്ള എല്ലാ ഗവർണർമാർ , ലെഫ്റ്റനന്റ് ഗവർണർമാർ , കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള എന്റെ സഹപ്രവർത്തകർ , റിസർവ് ബാങ്ക് ഗവർണർ , സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ , വിവിധ വ്യവസായ അസോസിയേഷനുകളുമായി ബന്ധപ്പെട്ട സഹപ്രവർത്തകർ ,സ്റ്റാർട്ടപ്പ്,ഫിൻ-ടെക്, ലോകത്തിലെ എന്റെ യുവ സഹപ്രവർത്തകർ, ബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ,എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ ,

ഇന്ന് രാജ്യം ഡിജിറ്റൽ ഭരണത്തിന് ഒരു പുതിയ മാനം നൽകുന്നു. ഡിജിറ്റൽ ഇടപാടുകളും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും രാജ്യത്ത് കൂടുതൽ ഫലപ്രദമാക്കുന്നതിൽ ഇ-റുപ്പി വൗച്ചർ ഒരു പ്രധാന പങ്ക് വഹിക്കാൻ പോകുന്നു. ഇത് ലക്ഷ്യമിട്ട എല്ലാവർക്കും സുതാര്യവും ചോർച്ചയില്ലാത്തതുമായ സേവനം ഉറപ്പാക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും സാങ്കേതികവിദ്യയെ ആളുകളുടെ ജീവിതവുമായി ബന്ധിപ്പിച്ചും 21-ആം നൂറ്റാണ്ടിലെ ഇന്ത്യ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് ഇ-റുപ്പി സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വർഷത്തിൽ രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുന്ന സമയത്താണ് ഈ തുടക്കം എന്നതിൽ ഞാൻ സന്തുഷ്ടനാണ്. അത്തരമൊരു സമയത്ത്, ഭാവി പരിഷ്കരണത്തിന്റെ മറ്റൊരു സുപ്രധാന നടപടി രാജ്യം സ്വീകരിച്ചു.

സുഹൃത്തുക്കളെ ,

ഗവൺമെന്റിന് മാത്രമല്ല, ഏതെങ്കിലും പൊതു സ്ഥാപനമോ സംഘടനയോ ചികിത്സയ്‌ക്കോ വിദ്യാഭ്യാസത്തിനോ മറ്റേതെങ്കിലും ജോലികൾക്കോ ​​ആരെയെങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പണത്തിന് പകരം ഇ-റുപ്പി വഴി പണമടയ്ക്കാൻ കഴിയും. ഇത് നൽകിയ തുക, അതിന്റെ ഉദ്ദേശ്യത്തിനായി ഉപയോഗിക്കുമെന്ന് ഉറപ്പാക്കും. പ്രാരംഭ ഘട്ടത്തിൽ, ഈ പദ്ധതി രാജ്യത്തെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനം ഇന്ത്യാ ഗവൺമെന്റിന്റെ സൗജന്യ വാക്സിൻ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നിരിക്കട്ടെ, എന്നാൽ വിലയ്ക്ക് വാക്സിൻ വാങ്ങുന്ന സ്വകാര്യ ആശുപത്രികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു . 100 പാവങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ 100 പാവങ്ങൾക്ക് ഇ-റുപ്പി വൗച്ചറുകൾ നൽകാം. ഇ-റുപ്പി വൗച്ചർ വഴി,അത് വാക്സിനേഷനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.കാലക്രമേണ, കൂടുതൽ പ്രവർത്തനങ്ങൾ അതിലേക്ക് ചേർക്കപ്പെടും. ഉദാഹരണത്തിന്, ആരുടെയെങ്കിലും ചികിത്സാ ചെലവുകൾ വഹിക്കാനോ, ക്ഷയരോഗിക്ക് മരുന്നിനും ഭക്ഷണത്തിനും സാമ്പത്തിക സഹായം നൽകാനോ അല്ലെങ്കിൽ കുട്ടികൾക്കും ഗർഭിണികൾക്കും ഭക്ഷണവും പോഷകാഹാരവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും നൽകാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ഇ -റുപ്പി വളരെ മികച്ച രീതിയിൽ അവർക്ക് സഹായകരമാണ്. അതായത്, ഇ-റൂപ്പി, ഒരു വിധത്തിൽ, വ്യക്തി- ഉദ്ദേശ്യ നിർദ്ദിഷ്ടമാണ്. സഹായമോ എന്തെങ്കിലും ആനുകൂല്യമോ നൽകുന്നതിന്റെ കാരണം ഇ-റുപ്പി ഉറപ്പാക്കും; അത് ഇതിനായി മാത്രം ഉപയോഗിക്കും. വൃദ്ധസദനത്തിൽ 20 പുതിയ കിടക്കകൾ നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ഇ-റുപ്പി വൗച്ചർ വളരെ സഹായകരമാകും.

ഏതെങ്കിലും പ്രദേശത്തെ 50 പാവങ്ങൾക്ക് ഭക്ഷണം ക്രമീകരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ഇ-റുപ്പി വൗച്ചർ സഹായിക്കും. ആർക്കെങ്കിലും ഗോ ശാലയിൽ (പശുത്തൊഴുത്തിൽ) കാലിത്തീറ്റ നൽകണമെങ്കിൽ, ഇ-റുപ്പി വൗച്ചർ അയാളെ സഹായിക്കും.

സഹായമോ എന്തെങ്കിലും ആനുകൂല്യമോ നൽകുന്നതിന്റെ കാരണം ഇ-റുപ്പി ഉറപ്പാക്കും; അത് ഇതിനായി മാത്രം ഉപയോഗിക്കും. വൃദ്ധസദനത്തിൽ 20 പുതിയ കിടക്കകൾ നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ഇ-റുപ്പി വൗച്ചർ വളരെ സഹായകരമാകും.

ഏതെങ്കിലും പ്രദേശത്തെ 50 പാവങ്ങൾക്ക് ഭക്ഷണം ക്രമീകരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ഇ-റുപ്പി വൗച്ചർ സഹായിക്കും. ആർക്കെങ്കിലും ഗോ ശാലയിൽ (പശുത്തൊഴുത്തിൽ) കാലിത്തീറ്റ നൽകണമെങ്കിൽ, ഇ-റുപ്പി വൗച്ചർ അയാളെ സഹായിക്കും. ഇപ്പോൾ നമ്മൾ ദേശീയ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ഗവണ്മെന്റ് പുസ്തകങ്ങൾക്ക് പണം അയച്ചാൽ, ഇ-റൂപ്പി പുസ്തകങ്ങൾ മാത്രമേ വാങ്ങുന്നുള്ളൂ എന്ന് ഉറപ്പാക്കും. യൂണിഫോമിനായി പണം അയച്ചാൽ, യൂണിഫോം മാത്രമേ വാങ്ങാനാവൂ.

വളത്തിന് സബ്സിഡി സഹായം നൽകിയാൽ അത് വളം വാങ്ങാൻ മാത്രമേ ഉപയോഗിക്കാവൂ. നൽകിയ പണത്തിൽ നിന്ന് ഗർഭിണികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം മാത്രമേ വാങ്ങാൻ കഴിയൂ. അതായത്, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി മാത്രമേ പണം ചെലവഴിക്കാൻ കഴിയൂ എന്ന് ഇ-റുപ്പി വൗച്ചർ ഉറപ്പാക്കും.

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ സമ്പന്നർക്ക് മാത്രമുള്ളതാണെന്നും അതിനാൽ ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്ര രാജ്യത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗമെന്താണെന്നും മുമ്പ് ചിലർ പറയുമായിരുന്നു. സാങ്കേതികവിദ്യയെ ഒരു ദൗത്യമാക്കുന്നതിനെക്കുറിച്ച് നമ്മുടെ ഗവണ്മെന്റ്  സംസാരിച്ചപ്പോൾ പല രാഷ്ട്രീയക്കാരും ചില പ്രത്യേക വിഭാഗങ്ങളിലെ വിദഗ്ധരും അതിനെ ചോദ്യം ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ജനതയുടെ ചിന്തകൾ രാജ്യം തള്ളിക്കളഞ്ഞു, അവ തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു.

ഇന്ന് രാജ്യത്തിന്റെ സമീപനം വ്യത്യസ്തമാണ്, അത് പുതിയതാണ്. പാവപ്പെട്ടവരെയും അവരുടെ പുരോഗതിയെയും സഹായിക്കുന്നതിനുള്ള ഒരു ഉപകരണമായി ഇന്ന് നമ്മൾ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നു. സാങ്കേതികവിദ്യ, ഇന്ത്യയിലെ സുതാര്യതയിലും സത്യസന്ധതയിലും എങ്ങനെ കടന്നുവരുന്നുവെന്ന് ലോകം ഇന്ന് ഉറ്റുനോക്കുകയാണ്! സാങ്കേതികവിദ്യ എങ്ങനെയാണ് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത്, പാവപ്പെട്ടവർക്ക് അവ പ്രാപ്യമാക്കുന്നത്, എങ്ങനെയാണ് സാങ്കേതികവിദ്യ സാധാരണക്കാർക്ക് ഗവൺമെന്റിന്റെ മേലും ചുവപ്പ് നാടയുടെ മേലുമുള്ള ആശ്രയത്വം കുറയ്ക്കുന്നത് എന്നെല്ലാം ലോകം ഉറ്റുനോക്കുകയാണ്. 

ഇന്നത്തെ ഈ അതുല്യ ഉൽപ്പന്നം നിങ്ങൾ നോക്കൂ. ജൻധൻ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആധാറുമായും മൊബൈൽ ഫോണുകളുമായും (JAM) അവ ലിങ്ക് ചെയ്യുന്നതിനും രാജ്യം വർഷങ്ങളായി കഠിനാധ്വാനം ചെയ്തതിനാലാണ് ഞങ്ങൾ ഇവിടെ എത്തിയത്. JAM ആരംഭിച്ചപ്പോൾ, അതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ല. എന്നാൽ ലോക്ക്ഡൗൺ സമയത്ത് അതിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിഞ്ഞു. ലോക്ക്ഡൗണുകളിൽ തങ്ങളുടെ പാവങ്ങളെ എങ്ങനെ സഹായിക്കണമെന്ന് ലോകത്തെ വികസിത രാജ്യങ്ങൾ ആശങ്കാകുലരായപ്പോൾ, ഇന്ത്യയ്ക്ക് ഒരു സമഗ്രമായ സംവിധാനം ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങൾ പോസ്റ്റ് ഓഫീസുകളും ബാങ്കുകളും തുറക്കുമ്പോൾ, ഇന്ത്യ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം അയയ്ക്കുകയായിരുന്നു.
ഇതുവരെ, ഇന്ത്യയിലെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ ഏകദേശം 17.5 ലക്ഷം കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചിട്ടുണ്ട്. ഇന്ന്, ഡിബിടി വഴി 300 ലധികം സ്കീമുകളുടെ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നൽകുന്നു. ഏകദേശം 90 കോടി ജനങ്ങൾക്കു ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. റേഷൻ, എൽപിജി ഗ്യാസ്, ചികിത്സ, സ്കോളർഷിപ്പ്, പെൻഷൻ, വേതനം, ഒരു വീട് പണിയാൻ സഹായിക്കുക എന്നിങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങൾ ഡിബിടി വഴി വ്യാപിപ്പിക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 1.35 ലക്ഷം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഇത്തവണ  കർഷകരിൽ നിന്ന് സംഭരിച്ച ഗോതമ്പിന്ഏ കദേശം 85,000 കോടി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ഈ പരീക്ഷണങ്ങളുടെയെല്ലാം ഏറ്റവും വലിയ പ്രയോജനം രാജ്യത്തിന്റെ 1.75 ലക്ഷം കോടിയിലധികം രൂപ തെറ്റായ കൈകളിൽ വീഴാതെ സംരക്ഷിക്കപ്പെട്ടു എന്നതാണ്.

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും അത് ഉപയോഗിക്കുന്നതിലും ഇന്ത്യ മറ്റാർക്കും പിന്നിൽ അല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തു . സേവന വിതരണത്തിൽ പുതുമകളോ സാങ്കേതികവിദ്യയുടെ ഉപയോഗമോ വരുമ്പോൾ, ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം ആഗോള നേതൃത്വം നൽകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ ഇന്ത്യ കണ്ട പുരോഗതിയുടെ വേഗതയിൽ സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തിന് വലിയ പങ്കുണ്ട്. 8-10 വർഷം മുമ്പ്, നേരിട്ടുള്ള ഇടപാട് കൂടാതെ കോടിക്കണക്കിന് വാഹനങ്ങൾ ടോൾ ബൂത്തുകളിലൂടെ കടന്നുപോകുമെന്ന് ആരെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ഇപ്പോൾ ഇത് സാധ്യമായി.

8-10 വർഷം മുമ്പ് ഒരു വിദൂര ഗ്രാമത്തിൽ കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾക്ക് തന്റെ ഉൽപ്പന്നങ്ങൾ ഡൽഹിയിലെ ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലേക്ക് നേരിട്ട് വിൽക്കാൻ കഴിയുമെന്ന് ആരെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ഇന്ന് GeM, അതായത് ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസ് പോർട്ടലിൽ ഇത് സാധ്യമാണ്.

നമ്മുടെ സർട്ടിഫിക്കറ്റുകളും രേഖകളും എല്ലായ്പ്പോഴും ഡിജിറ്റലായി നമ്മുടെ പോക്കറ്റിലുണ്ടാകുമെന്നും ഒറ്റ ക്ലിക്കിലൂടെ എല്ലായിടത്തും ഉപയോഗിക്കാമെന്നും 8-10 വർഷം മുമ്പ് ആരെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ഇന്ന് ഇത് ഡിജിലോക്കർ ഉപയോഗിച്ച് സാധ്യമാണ്.

ഇന്ത്യയിലെ എംഎസ്എംഇ മേഖലയിലെ സംരംഭകർക്ക് വെറും 59 മിനിറ്റിനുള്ളിൽ വായ്പ അംഗീകാരം ലഭിക്കുമെന്ന് 8-10 വർഷം മുമ്പ് ആരെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? ഇന്ന് ഇന്ത്യയിലും ഇത് സാധ്യമാണ്. അതുപോലെ, 8-10 വർഷം മുമ്പ് നിങ്ങൾ എന്തെങ്കിലും ഡിജിറ്റൽ വൗച്ചർ അയച്ച് ജോലി പൂർത്തിയാക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ടോ, ? ഇന്ന് ഇ-റുപ്പി വഴി അത് സാധ്യമായി .

അത്തരം നിരവധി ഉദാഹരണങ്ങൾ എനിക്ക് ഉദ്ധരിക്കാം. ഈ പകർച്ചവ്യാധി സമയത്ത് പോലും സാങ്കേതികവിദ്യയുടെ ശക്തി രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആരോഗ്യ സേതു ആപ്പിന്റെ ഒരു ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്. ഇന്ന്, ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നാണ് ഇത് . അതുപോലെ, കോ വിൻ പോർട്ടൽ ഇന്ന് വാക്സിനേഷൻ പ്രോഗ്രാമിലും, വാക്സിനേഷൻ സെന്റർ തിരഞ്ഞെടുക്കുന്നതിലും രജിസ്ട്രേഷനിലും വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലും ആളുകളെ സഹായിക്കുന്നു.

പഴയ സമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കിൽ, വാക്സിനേഷൻ കഴിഞ്ഞ് ഒരാൾ സർട്ടിഫിക്കറ്റിനായി ഓടേണ്ടിവരും. ഇന്നും, കൈകൊണ്ട് എഴുതിയ പേപ്പർ സർട്ടിഫിക്കറ്റുകൾ ലോകത്തിലെ പല രാജ്യങ്ങളിലും നൽകുന്നു. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ ഒറ്റ ക്ലിക്കിലൂടെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നു. അതിനാൽ, ഇന്ത്യയുടെ കോ വിൻ സംവിധാനം ലോകത്തിലെ പല രാജ്യങ്ങളെയും ആകർഷിക്കുന്നു. ഇന്ത്യയും അത് ലോകവുമായി പങ്കുവെക്കുന്നു.

 

സുഹൃത്തുക്കളെ ,

നാല് വർഷം മുമ്പ് BHIM ആപ്പ് ആരംഭിച്ചത് ഞാൻ ഓർക്കുന്നു.കറൻസി നോട്ടുകൾക്കും നാണയങ്ങൾക്കും പകരം മിക്ക ഇടപാടുകളും ഡിജിറ്റൽ ആകുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ പറഞ്ഞു. ഈ മാറ്റം പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ചെറുകിട വ്യാപാരികൾക്കും കർഷകർക്കും ആദിവാസി സമൂഹങ്ങൾക്കും ഏറ്റവും കൂടുതൽ കരുത്ത് പകരുമെന്നും ഞാൻ പറഞ്ഞിരുന്നു. ഇന്ന് നമ്മൾ ഇത് അനുഭവിക്കുകയാണ്. എല്ലാ മാസവും UPI ഇടപാടുകളുടെ പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുന്നു. ജൂലൈ മാസത്തിൽ, യുപിഐ വഴി ആറ് ലക്ഷം കോടി രൂപയുടെ 300 കോടിയിലധികം ഇടപാടുകൾ നടന്നിട്ടുണ്ട്. ഇന്ന് ആളുകൾ ചായ, ജ്യൂസ്, പഴങ്ങൾ എന്നിവ ഇത് ഉപയോഗിച്ച് വിൽക്കുന്നു ...

അതേസമയം, ഇന്ത്യയുടെ റുപേ കാർഡ് രാജ്യത്തിന്റെ അഭിമാനവും ശക്തിപ്പെടുത്തുന്നു. സിംഗപ്പൂരിലും ഭൂട്ടാനിലും ഇത് ആരംഭിച്ചു. ഇന്ന് രാജ്യത്ത് 66 കോടി റുപേ കാർഡുകളുണ്ട്, ആയിരക്കണക്കിന് കോടിയുടെ ഇടപാടുകൾ റുപേ കാർഡുകളിലൂടെയാണ് നടക്കുന്നത്. ഈ കാർഡ് പാവപ്പെട്ടവരെ ശാക്തീകരിച്ചു. തനിക്കും ഒരു ഡെബിറ്റ് കാർഡ് ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നും അയാൾക്ക് അഭിമാനമുണ്ട്.

 

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ ദരിദ്രരെ എങ്ങനെ ശാക്തീകരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പ്രധാനമന്ത്രി സ്വാ നിധി യോജന. നമ്മുടെ രാജ്യത്ത് വഴിയോരക്കച്ചവടക്കാരുടെ സാമ്പത്തിക ഉൾപ്പെടുത്തൽ മുമ്പ് ചിന്തിച്ചിരുന്നില്ല. അവരുടെ ജോലി വിപുലീകരിക്കാൻ അവർക്ക് ബാങ്കിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത് അസാധ്യമായിരുന്നു. ഡിജിറ്റൽ ഇടപാടുകളുടെയും രേഖകളുടെയും അഭാവത്തിൽ, ഞങ്ങളുടെ വഴിയോരക്കച്ചവടക്കാർക്ക് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള പ്രാഥമിക നടപടി പോലും എടുക്കാൻ കഴിയുമായിരുന്നില്ല . ഇത് മനസ്സിലാക്കി നമ്മുടെ ഗവൺമെന്റ് പ്രധാനമന്ത്രി സ്വനിധി യോജന ആരംഭിച്ചു. ഇന്ന്, രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 23 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാരെ ഈ പദ്ധതിയിലൂടെ സഹായിച്ചിട്ടുണ്ട്.  ഈ കൊറോണ കാലയളവിൽ പോലും ഏകദേശം 2300 കോടി രൂപ അവർക്ക് നൽകിയിട്ടുണ്ട്. ഈ പാവങ്ങൾ ഇപ്പോൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുകയും അവരുടെ വായ്പകൾ അടയ്ക്കുകയും ചെയ്യുന്നു. അതായത്, ഇപ്പോൾ അവരുടെ ഇടപാടുകൾക്ക് ഒരു ഡിജിറ്റൽ ചരിത്രം ഉണ്ടായിരിക്കുന്നു.

പിഎം സ്വാനിധിയിൽ വഴിയോര കച്ചവടക്കാർക്ക് അവരുടെ ആദ്യ വായ്പ 10,000 രൂപ തിരിച്ചടച്ചാൽ രണ്ടാമത്തെ വായ്പ 20,000 രൂപ ലഭ്യമാക്കാൻ വ്യവസ്ഥയുണ്ട്. അതുപോലെ, രണ്ടാമത്തെ വായ്പയുടെ തിരിച്ചടവിന് ശേഷം മൂന്നാം വായ്പയുടെ തുക50,000 രൂപയായി വർദ്ധിപ്പിക്കും. . ഇന്ന് നൂറുകണക്കിന് വഴിയോര കച്ചവടക്കാർ മൂന്നാം വായ്പ ലഭിക്കുന്നതിനുള്ള പ്രക്രിയയിലാണെന്നറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും.

സുഹൃത്തുക്കളെ ,

ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനതിനും ഡിജിറ്റൽ ഇടപാടുകൾക്കുമായി കഴിഞ്ഞ 6-7 വർഷങ്ങളിൽ രാജ്യത്തു നടത്തിയ പ്രവർത്തനത്തിന്റെ പ്രഭാവം ഇന്ന് ലോകം തിരിച്ചറിയുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ, വികസിത രാജ്യങ്ങളിൽ പോലും ഇല്ലാത്ത ഫിൻ-ടെക്കിന്റെ ഒരു വലിയ അടിത്തറ സൃഷ്ടിക്കപ്പെട്ടു. ഞങ്ങളുടെ ശുഭകരമായ മാനസികാവസ്ഥയും ഫിൻ-ടെക് മാർഗങ്ങൾ സ്വീകരിക്കാനുള്ള അവരുടെ കഴിവും വളരെ വലുതാണ്.
ഇന്ത്യയിലെ യുവാക്കൾക്കും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും ഇതൊരു മികച്ച അവസരമാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ഫിൻ-ടെക്കിൽ നിരവധി സാധ്യതകളുണ്ട്.

സുഹൃത്തുക്കളെ,

ഇ-റുപ്പി വൗച്ചറും വിജയത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ബാങ്കുകൾക്കും മറ്റ് പണമിടപാട് സംവിധാനങ്ങൾക്കും അതിൽ വലിയ പങ്കുണ്ട്. നമ്മുടെ നൂറുകണക്കിന് സ്വകാര്യ ആശുപത്രികൾ, കോർപ്പറേറ്റുകൾ, വ്യവസായം, സന്നദ്ധ സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയും ഇതിൽ വലിയ താത്പര്യം കാണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ അവരുടെ പദ്ധതികളുടെ കൃത്യവും സമഗ്രവുമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഇ-റുപ്പി പരമാവധി ഉപയോഗിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. അത്തരത്തിൽ, സത്യസന്ധവും സുതാര്യവുമായ ഒരു സംവിധാനത്തിന്റെ സൃഷ്ടിക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് നമ്മുടെ എല്ലാവരുടേയും ഫലപ്രദമായ പങ്കാളിത്തം എന്ന് എനിക്ക് ഉറപ്പുണ്ട്.

 ഒരിക്കൽ കൂടി, ഈ വലിയ പരിഷ്കാരത്തിന് എല്ലാ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഒരുപാട് അഭിനന്ദനങ്ങൾ!

 നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage