Quoteരാഷ്ട്രപതിയുടെ പ്രസംഗം ഇന്ത്യയുടെ പുരോഗതിയുടെ വേഗവും വ്യാപ്തിയും സംബന്ധിച്ച സൂചന നല്‍കി'
Quote'വംശീയ രാഷ്ട്രീയം ഇന്ത്യയുടെ ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതാണ്'
Quote'മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് മോദിയുടെ ഉറപ്പ്'
Quote'ആദ്യ ടേമില്‍, ഞങ്ങള്‍ മുന്‍ ഗവണ്‍മെന്റുകള്‍ സൃഷ്ടിച്ച കുഴികള്‍ നികത്തി, രണ്ടാം ടേമില്‍ ഞങ്ങള്‍ ഒരു പുതിയ ഇന്ത്യയുടെ അടിത്തറയിട്ടു, മൂന്നാം ടേമില്‍ ഞങ്ങള്‍ വികസിത ഭാരതം വികസിപ്പിക്കുന്നതു ത്വരിതപ്പെടുത്തും'
Quote'വടക്കു മുതല്‍ തെക്കു വരെയും കിഴക്കുനിന്നു പടിഞ്ഞാറുവരെയും തീര്‍പ്പാക്കാപ്പെടാതിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതു ജനങ്ങള്‍ കണ്ടു'
Quoteഅയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഊര്‍ജം പകരുന്നത് തുടരും.
Quote'ഗവണ്‍മെന്റിന്റെ മൂന്നാം ടേം അടുത്ത 1000 വര്‍ഷത്തേക്കുള്ള ഇന്ത്യക്ക് അടിത്തറ പാകും'
Quote'രാജ്യത്തിന്റെ പെണ്‍മക്കള്‍ക്കു മുന്നില്‍ വാതിലുകള്‍ അടയുന്ന ഒരു മേഖലയും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല'
Quote'മാഭാരതിയുടെയും 140 കോടി പൗരന്മാരുടെയും വികസനത്തിന് നിങ്ങളുടെ പിന്തുണ ഞാന്‍ അഭ്യര്‍ഥിക്കുന്നു'

രാഷ്ട്രപതിയുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കി.
രാഷ്ട്രപതി ജി പ്രസംഗിക്കാനായി പുതിയ സഭയില്‍ എത്തുകയും ബാക്കി പാര്‍ലമെന്റംഗങ്ങള്‍ അവരെ പിന്തുടരുകയും ചെയ്തപ്പോള്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും ജാഥ നയിച്ച ചെങ്കോലിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. ഈ പൈതൃകം സഭയുടെ അന്തസ്സ് വര്‍ധിപ്പിക്കുന്നുവെന്നും 75-ാം റിപ്പബ്ലിക് ദിനം, പുതിയ പാര്‍ലമെന്റ് മന്ദിരം, ചെങ്കോലിന്റെ വരവ് എന്നിവ വളരെ സ്വാധീനം ചെലുത്തിയ സംഭവങ്ങളാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തിനിടെ ചിന്തകളും ആശയങ്ങളും സംഭാവന ചെയ്തതിന് സഭാംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയുടെ വേഗവും വ്യാപ്തിയും സൂചിപ്പിക്കുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ഒരു ബൃഹത്തായ രേഖയാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, നാരീശക്തിയുടെ നാല് തൂണുകള്‍ നിലനിന്നാല്‍ മാത്രമേ രാജ്യം അതിവേഗം വികസിക്കുകയുള്ളൂ എന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. യുവശക്തിയും ദരിദ്രരും ആന്‍ ഡാറ്റയും വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ നാല് തൂണുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ രാഷ്ട്രം വികസിത ഭാരതമാകാനുള്ള പാതയെ ഈ വിലാസം പ്രകാശമാനമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജവംശ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞു. രാജവംശ രാഷ്ട്രീയത്തിന്റെ അര്‍ത്ഥത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു കുടുംബം നടത്തുകയും കുടുംബാംഗങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും എല്ലാ തീരുമാനങ്ങളും കുടുംബാംഗങ്ങള്‍ തന്നെ കൈക്കൊള്ളുകയും ചെയ്യുന്നത് വംശീയ രാഷ്ട്രീയമാണെന്നും സ്വന്തം കരുത്തില്‍ ഒരു കുടുംബത്തിലെ ഒട്ടേറെ അംഗങ്ങള്‍ ജനപിന്‍തുണയോടെ മുന്നോട്ടുനീങ്ങുന്നതു വ്യത്യസ്തമാണെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. 'രാഷ്ട്രത്തെ സേവിക്കാന്‍ ഇവിടെ വന്നിരിക്കുന്ന രാഷ്ട്രീയത്തിലെ എല്ലാ യുവാക്കളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു', ജനാധിപത്യത്തിലേക്കുള്ള വംശീയ രാഷ്ട്രീയത്തിന്റെ അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഉദ്ഘോഷിച്ചു. രാഷ്ട്രീയത്തില്‍ ഒരു സംസ്‌കാരത്തിന്റെ ആവിര്‍ഭാവമുണ്ടായതത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ കേവലം ഒരു വ്യക്തിയെ മാത്രം സംബന്ധിക്കുന്നതല്ലെന്നും ഓരോ പൗരനുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകം അഭിനന്ദിക്കുന്ന ഇന്ത്യയുടെ കരുത്തുറ്റ സമ്പദ്വ്യവസ്ഥയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, 'ഇന്നത്തെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് മോദിയുടെ ഉറപ്പ്' എന്നു വ്യ്ക്തമാക്കി. ഇന്ത്യയോടുള്ള ലോകത്തിന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ജി20 ഉച്ചകോടിയുടെ വിജയത്തിലൂടെ സംഗ്രഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ പങ്കിന് അടിവരയിട്ട്, മുന്‍ ഗവണ്‍മെന്റ് 2014ല്‍ സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റും അന്നത്തെ ധനമന്ത്രിയുടെ പ്രസ്താവനയും പ്രധാനമന്ത്രി മോദി ശ്രദ്ധയില്‍പ്പെടുത്തി. ജിഡിപിയുടെ വലുപ്പത്തില്‍ ഇന്ത്യ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്ന് അന്നത്തെ ധനമന്ത്രി പ്രസംഗത്തില്‍ അറിയിച്ചിരുന്നു, അതേസമയം രാജ്യം ഇന്ന് അഞ്ചാം സ്ഥാനത്തെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 3 പതിറ്റാണ്ടിനുള്ളില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം വളരുമെന്ന് അന്നത്തെ ധനകാര്യ മന്ത്രിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന്', 'ഇന്നത്തെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു' എന്ന് പ്രധാനമന്ത്രി ഉദ്ഘോഷിച്ചു.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ വേഗതയും അതോടൊപ്പം അതിന്റെ വലിയ ലക്ഷ്യങ്ങളും ഒപ്പം ധൈര്യവും ലോകം മുഴുവന്‍ വീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. നിലവിലെ ഗവണ്‍മെന്റ് ഗ്രാമീണ മേഖലയിലെ ദരിദ്രര്‍ക്കായി 4 കോടി വീടുകളും നഗരങ്ങളിലെ ദരിദ്രര്‍ക്കായി 80 ലക്ഷം നല്ല വീടുകളും നിര്‍മിച്ചു നല്‍കിയതായി അദ്ദേഹം സഭയെ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, 40,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുകയും 17 കോടി അധിക ഗ്യാസ് കണക്ഷനുകള്‍ നല്‍കുകയും ശുചിത്വ കവറേജ് 40 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു.

ക്ഷേമത്തോടുള്ള മുന്‍ ഗവണ്‍മെന്റുകളുടെ അര്‍ധമനസ്സോടെയുള്ള സമീപനത്തെയും ഇന്ത്യയിലെ ജനങ്ങളില്‍ ആ ഗവണ്‍മെന്റിന് ഉണ്ടായിരുന്ന വിശ്വാസമില്ലായ്മയും ശ്രദ്ധയില്‍പ്പെടുത്തിയ പ്രധാനമന്ത്രി, ഇന്ത്യന്‍ പൗരന്മാരുടെ ശക്തിയിലും കഴിവുകളിലും നിലവിലെ ഗവണ്‍മെന്റിന് ഉള്ള വിശ്വാസം ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി. ''ആദ്യ ടേമില്‍ ഞങ്ങള്‍ മുന്‍ ഗവണ്‍മെന്റുകള്‍ സൃഷ്ടിച്ച ഗര്‍ത്തങ്ങള്‍ നികത്തി, രണ്ടാം ടേമില്‍ ഞങ്ങള്‍ ഒരു പുതിയ ഇന്ത്യക്ക്  അടിത്തറയിട്ടു, മൂന്നാം ടേമില്‍ ഞങ്ങള്‍ വികസിത ഭാരതിന്റെ വികസനം ത്വരിതപ്പെടുത്തും,'' അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആദ്യ ടേമിലെ പദ്ധതികള്‍ ഓര്‍മിപ്പിക്കുകയും സ്വച്ഛ് ഭാരത്, ഉജ്ജ്വല, ആയുഷ്മാന്‍ ഭാരത്, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സുഗമ്യ ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി എന്നിവ പരാമര്‍ശിക്കുകയും ചെയ്തു. അതുപോലെ, 370ാം വകുപ്പു റദ്ദാക്കല്‍, നാരീ ശക്തി വന്ദന്‍ അധീനിയം പാസാക്കിയത്, ഭാരതീയ ന്യായ സംഹിത സ്വീകരിക്കല്‍, കാലഹരണപ്പെട്ട 40,000 നിയമങ്ങള്‍ റദ്ദാക്കല്‍, വന്ദേ ഭാരതും ഒപ്പം നമോ ഭാരതും മോഡല്‍ ട്രെയിനുകള്‍ ആരംഭിക്കല്‍ എന്നിവയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ''വടക്ക് മുതല്‍ തെക്ക് വരെ, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ, സ്തംഭനാവസ്ഥയിലായിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ആളുകള്‍ കണ്ടു,'' അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള ഗവണ്‍മെന്റിന്റെ അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഊര്‍ജം പകരുന്നത് തുടരുമെന്ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.

നിലവിലെ ഗവണ്മെന്റിന്റെ മൂന്നാം കാലയളവു സുപ്രധാന തീരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഗവൺമെന്റിന്റെ മൂന്നാം കാലയളവ് അടുത്ത 1000 വർഷത്തേക്കുള്ള രാജ്യത്തിന്റെ അടിത്തറ പാകും” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ 140 കോടി പൗരന്മാരുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, കഴിഞ്ഞ പത്തുവർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറിയെന്നു പറഞ്ഞു. പാവപ്പെട്ടവർക്കു ശരിയായ വിഭവങ്ങളും ആത്മാഭിമാനവും ​പ്രദാനംചെയ്താൽ ദാരിദ്ര്യത്തെ പരാജയപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം ആവർത്തിച്ചു. അമ്പതുകോടി പാവപ്പെട്ടവർക്കു സ്വന്തമായി ബാങ്ക് അക്കൗണ്ടുകളും നാലുകോടി ജനങ്ങൾക്കു സ്വന്തം വീടുകളും 11 കോടി പേർക്കു ടാപ്പിലൂടെ കുടിവെള്ള കണക്ഷനും 55 കോടി പേർക്ക് ആയുഷ്മാൻ കാർഡുകളും 80 കോടി ജനങ്ങൾക്കു സൗജന്യ ഭക്ഷ്യധാന്യങ്ങളും ലഭിച്ചതായി ശ്രീ മോദി പരാമർശിച്ചു. “ഒരുകാലത്ത് ആ​രും ഗൗനിക്കാതിരുന്നവരുടെ കാര്യങ്ങളാണു മോദി പരിഗണിക്കുന്നത്” – തെരുവോരക്കച്ചവടക്കാർക്കു പലിശരഹിത വായ്പ ലഭ്യമാക്കുന്ന പിഎം സ്വനിധി, കരകൗശലത്തൊഴിലാളികൾക്കുള്ള വിശ്വകർമ പദ്ധതി, പ്രത്യേക കരുതൽ ആവശ്യമായ ഗോത്രവിഭാഗങ്ങൾക്കുള്ള പിഎം ജൻമൻ പദ്ധതി, അതിർത്തിപ്രദേശങ്ങളുടെ വികസനത്തിനായുള്ള ‘ഊർജസ്വലഗ്രാമം’ പരിപാടി,​ചെറുധാന്യ ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, പ്രാദേശികമായതിനുള്ള ആഹ്വാനം, ഖാദി മേഖലയെ ശക്തിപ്പെടുത്തൽ എന്നിവ പരാമർശിച്ചു ശ്രീ മോദി പറഞ്ഞു.

ശ്രീ കർപ്പൂരി ഠാക്കുറിനു ഭാരതരത്നം നൽകുന്നതിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു, മഹാനായ വ്യക്തിത്വത്തോടു മുൻഗവണ്മെന്റുകൾ അനാദരവോടെ പെരുമാറിയതെങ്ങനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1970കളിൽ ശ്രീ ഠാക്കുർ ബിഹാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഗവണ്മെന്റിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യയുടെ നാരീശക്തിക്കു കരുത്തുപകരുന്നതിനു ഗവണ്മെന്റ് നൽകിയ സംഭാവനകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “രാജ്യത്തിന്റെ പെൺമക്കൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്ന വാതിലുകളുള്ള മേഖലകളൊന്നും ഇപ്പോൾ ഇന്ത്യയിലില്ല. അവർ യുദ്ധവിമാനങ്ങൾ പറത്തുകയും അതിർത്തികൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു” – അഭിമാനത്തോടെ പ്രധാനമന്ത്രി പറഞ്ഞു. പത്തുകോടിയിലധികം അംഗങ്ങളുള്ളതും ഇന്ത്യയുടെ ഗ്രാമീണസമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതുമായ വനിതാ സ്വയംസഹായസംഘങ്ങളുടെ കഴിവുകളിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുംവർഷങ്ങളിൽ മൂന്നുകോടി ലക്ഷപതി ദീദികൾക്കു രാജ്യം സാക്ഷ്യംവഹിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. പെൺകുഞ്ഞിന്റെ ജനനം ആഘോഷിക്കുന്ന രീതിയിലേക്കു ചിന്താഗതിയിൽ വന്ന മാറ്റത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനു ഗവണ്മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു.

കർഷകക്ഷേമത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, മുൻഗവണ്മെന്റുകളുടെ കാലത്ത് 25,000 കോടി രൂപയായിരുന്ന വാർഷിക കാർഷിക ബജറ്റ് ഇപ്പോൾ 1.25 ലക്ഷം കോടി രൂപയായി ഉയർത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. പിഎം കിസാൻ സമ്മാൻ നിധിക്കു കീഴിൽ കർഷകർക്ക് 2,80,000 കോടി രൂപ വിതരണം ചെയ്തതും പിഎം ഫസൽ ബീമ യോജനയ്ക്കു കീഴിൽ 30,000 രൂപ പ്രീമിയത്തിൽ 1,50,000 കോടി രൂപ വിതരണം ചെയ്തതും മത്സ്യത്തൊഴിലാളികൾക്കും മൃഗസംരക്ഷണത്തിനുമായി സമർപ്പിത മന്ത്രാലയം രൂപവൽക്കരിച്ചതും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കുമായി പിഎം കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കിയതും അദ്ദേഹം പരാമർശിച്ചു. മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ കുളമ്പുരോഗത്തിനുള്ള 50 കോടി പ്രതിരോധകുത്തിവയ്പു നൽകിയതും അദ്ദേഹം പരാമർശിച്ചു.

രാജ്യത്തെ യുവാക്കൾക്കായി സൃഷ്ടിച്ച അവസരങ്ങളിലേക്കു വെളിച്ചംവീശിയ അദ്ദേഹം, സ്റ്റാർട്ടപ്പ് യുഗത്തിന്റെ വരവ്, യുണീകോണുകൾ, ഡിജിറ്റൽ സ്രഷ്ടാക്കളുടെ ആവിർഭാവം, ഗിഫ്റ്റ് സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചു സംസാരിച്ചു. ഇന്ന്, ഇന്ത്യ ലോകത്തിലെ മുൻനിര ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണെന്നും ഇത് ഇന്ത്യയിലെ യുവാക്കൾക്കു നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉൽപ്പാദനത്തെക്കുറിച്ചും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാകുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തെ വിനോദസഞ്ചാര - വ്യോമയാന മേഖലകളിലെ വളർച്ചയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇന്ത്യയിലെ യുവാക്കൾക്കു തൊഴിലവസരങ്ങളും സാമൂഹ്യസുരക്ഷയും നൽകുന്ന ഗവണ്മെന്റിന്റെ സമീപനത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി.

2014നു മുമ്പുള്ള പത്തുവർഷങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യബജറ്റ് 12 ലക്ഷം കോടി രൂപയായിരുന്നെന്നും കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത് 44 ലക്ഷം കോടി രൂപയായി ഉയർന്നതായും പ്രധാനമന്ത്രി സഭയെ അറിയിച്ചു. ശരിയായ സംവിധാനങ്ങളും സാമ്പത്തികനയങ്ങളും വികസിപ്പിച്ചു രാജ്യത്തെ ഗവേഷണ-നൂതനാശയ കേന്ദ്രമാക്കി മാറ്റുന്നതിന് ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഊർജമേഖലയിൽ രാഷ്ട്രത്തെ സ്വയംപര്യാപ്തമാക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഹരിത ഹൈഡ്രജൻ-സെമികണ്ടക്ടർ മേഖലകളിലെ നിക്ഷേപത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പരാമർശിച്ചു.

വിലക്കയറ്റത്തെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി, 1974ൽ പണപ്പെരുപ്പനിരക്ക് 30 ശതമാനമായിരുന്നെന്ന് ഓർമിപ്പിക്കുകയും ചെയ്തു. രണ്ടു യുദ്ധങ്ങൾക്കും കൊറോണ വൈറസ് മഹാമാരിക്കുമിടയിൽ രാജ്യത്തെ വിലക്കയറ്റം തടഞ്ഞുനിർത്തിയതിന് ഇന്നത്തെ ഗവണ്മെന്റിനെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ അഴിമതികളെച്ചുറ്റിപ്പറ്റി സഭയിൽ ചർച്ചകൾ നടന്ന കാലത്തെയും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മുൻഗവണ്മെന്റുകളുടെ കാലത്തെ അപേക്ഷിച്ചു പിഎംഎൽഎയ്ക്കു കീഴിലുള്ള കേസുകളിൽ രണ്ടുമടങ്ങു വർധനയുണ്ടായതായും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത തുക 5000 കോടിയിൽനിന്ന് ഒരുലക്ഷം കോടി രൂപയായി വർധിച്ചതായും അദ്ദേഹം പരാമർശിച്ചു. “പിടിച്ചെടുത്ത തുകയെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിച്ചു” - നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വഴി 30 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തതു പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിക്കെതിരെ അവസാനംവരെ പോരാടുമെന്നു പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി, “രാജ്യത്തെ കൊള്ളയടിച്ചവർക്ക് ആ കടം വീട്ടേണ്ടിവരും” എന്നും പറഞ്ഞു. രാജ്യത്തു സമാധാനവും ശാന്തിയും നിലനിർത്താനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, ഭീകരതയോടു സഹിഷ്ണുതാരഹിതമായ ഇന്ത്യയുടെ നയം പിന്തുടരാൻ ലോകം ബാധ്യസ്ഥരാണെന്ന് ആവർത്തിച്ചു. വിഘടനവാദത്തിന്റെ പ്രത്യയശാസ്ത്രത്തെ അപലപിച്ച അദ്ദേഹം, ഇന്ത്യയുടെ പ്രതിരോധസേനയുടെ കഴിവുകളിൽ അഭിമാനവും വിശ്വാസവും പ്രകടിപ്പിച്ചു. ജമ്മു കശ്മീരിൽ നടക്കുന്ന സംഭവവികാസങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

രാജ്യത്തിന്റെ വികസനത്തിനായി തോളോടുതോൾ ചേർന്നു മുന്നോട്ടുവരണമെന്നു പ്രധാനമന്ത്രി സഭാംഗങ്ങളോട് അഭ്യർഥിച്ചു. “ഭാരതമാതാവിന്റെയും 140 കോടി പൗരന്മാരുടെയും വികസനത്തിനു നിങ്ങളുടെ പിന്തുണ ഞാൻ അഭ്യർഥിക്കുന്നു” -  അദ്ദേഹം ഉപസംഹരിച്ചു.

 

 

 

 

 

 

 

 

 

 

Click here to read full text speech

  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩,,
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩,
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • ANKUR SHARMA September 07, 2024

    नया भारत-विकसित भारत..!! मोदी है तो मुमकिन है..!! 🇮🇳🙏
  • ANKUR SHARMA September 07, 2024

    नया भारत-विकसित भारत..!! मोदी है तो मुमकिन है..!! 🇮🇳🙏
  • Reena chaurasia August 30, 2024

    बीजेपी
  • Pradhuman Singh Tomar April 07, 2024

    BJP
  • Pradhuman Singh Tomar April 07, 2024

    BJP
  • Pradhuman Singh Tomar April 07, 2024

    BJP
  • Pradhuman Singh Tomar April 07, 2024

    BJP
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India services sector growth hits 10-month high as demand surges, PMI shows

Media Coverage

India services sector growth hits 10-month high as demand surges, PMI shows
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tribute to Swami Vivekananda Ji on his Punya Tithi
July 04, 2025

The Prime Minister, Shri Narendra Modi paid tribute to Swami Vivekananda Ji on his Punya Tithi. He said that Swami Vivekananda Ji's thoughts and vision for our society remains our guiding light. He ignited a sense of pride and confidence in our history and cultural heritage, Shri Modi further added.

The Prime Minister posted on X;

"I bow to Swami Vivekananda Ji on his Punya Tithi. His thoughts and vision for our society remains our guiding light. He ignited a sense of pride and confidence in our history and cultural heritage. He also emphasised on walking the path of service and compassion."