Quote'വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് വികസിത് ഭാരത് ബജറ്റ് ഉറപ്പ് നല്‍കുന്നു'
Quote'ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു'
Quote'യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റ്'
Quote'നാം ഒരു വലിയ ലക്ഷ്യം വെച്ചു, അത് നേടിയെടുക്കുന്നു, എന്നിട്ട് അതിലും വലിയൊരു ലക്ഷ്യം സ്വന്തമായി വെക്കുന്നു'
Quote'ദരിദ്രരെയും ഇടത്തരക്കാരെയും ശാക്തീകരിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'

ഇന്ന് അവതരിപ്പിച്ച ബജറ്റിനെ 'വെറും ഇടക്കാല ബജറ്റ് മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ്' എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു, 'ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു.' പ്രധാനമന്ത്രി പറഞ്ഞു, ഈ ബജറ്റ്, 'യുവജനങ്ങള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി വികസിത ഇന്ത്യയുടെ എല്ലാ സ്തൂപങ്ങളേയും ശാക്തീകരിക്കും.

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, 'രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ് നിര്‍മല ജിയുടെ ബജറ്റ്' എന്ന് പ്രസ്താവിച്ചു. 2047ഓടെ വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

|

യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ബജറ്റില്‍ എടുത്ത രണ്ട് സുപ്രധാന തീരുമാനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു, 'ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്'. കൂടാതെ, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവുകളുടെ വിപുലീകരണവും അദ്ദേഹം ബജറ്റില്‍ എടുത്തുകാണിച്ചു.

ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട്, ഈ ബജറ്റില്‍ മൊത്തം ചെലവ് 11,11,111 കോടി രൂപയായി ചരിത്രപരമായ വര്‍ധിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ''സാമ്പത്തിക വിദഗ്ധരുടെ ഭാഷയില്‍, ''ഇത് ഒരുതരത്തില്‍ മാധുര്യമുളള സ്ഥലമാണ്'' പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയില്‍ 21-ാം നൂറ്റാണ്ടിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം യുവാക്കള്‍ക്ക് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേ ഭാരത് സ്റ്റാന്‍ഡേര്‍ഡിന്റെ 40,000 ആധുനിക ബോഗികള്‍ നിര്‍മ്മിക്കുകയും അവ ജനറല്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു, ഇത് രാജ്യത്തെ വിവിധ റെയില്‍വേ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാരുടെ സുഖവും യാത്രാനുഭവവും വര്‍ദ്ധിപ്പിക്കും.

അഭിലഷണീയമായ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി പറഞ്ഞു, 'നാം  ഒരു വലിയ ലക്ഷ്യം വെച്ചു, അത് നേടിയെടുക്കുന്നു, എന്നിട്ട് അതിലും വലിയ ലക്ഷ്യം സ്വയം മുന്നോട്ട് വെക്കുന്നു.' ദരിദ്രരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി, ഗ്രാമങ്ങളിലും നഗരങ്ങളിലും 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കാനുള്ള ലക്ഷ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി മോദി പറഞ്ഞു, 'സ്ത്രീകള്‍ക്കിടയില്‍ 2 കോടി 'ലക്ഷാധിപതികള്‍' ഉണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍, ഈ ലക്ഷ്യം 3 കോടി 'ലക്ഷാധിപതികള്‍' ആക്കി ഉയര്‍ത്തി.

 

|

ആയുഷ്മാന്‍ ഭാരത് യോജനയുടെ ദരിദ്രര്‍ക്കുള്ള ഗണ്യമായ സഹായത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു, അതിന്റെ ആനുകൂല്യങ്ങള്‍ അംഗന്‍വാടികള്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വ്യാപിപ്പിച്ചു.

ഈ ബജറ്റില്‍ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ ശാക്തീകരിക്കാനുള്ള സര്‍ക്കാരിന്റെ മുന്‍ഗണനക്കുറിച്ച് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. റൂഫ് ടോപ്പ് സോളാര്‍ കാമ്പെയ്നിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്നും അധിക വൈദ്യുതി സര്‍ക്കാരിന് വിറ്റ് പ്രതിവര്‍ഷം 15,000 മുതല്‍ 18,000 രൂപ വരെ വരുമാനം നേടുമെന്നും അദ്ദേഹം പരാമര്‍ശിച്ചു.

മധ്യവര്‍ഗത്തില്‍പ്പെട്ട ഒരു കോടിയോളം പൗരന്മാര്‍ക്ക് ആശ്വാസം നല്‍കുന്ന ആദായനികുതി ഇളവ് പദ്ധതി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ബജറ്റില്‍ കര്‍ഷക ക്ഷേമത്തിനായി എടുത്ത പ്രധാന തീരുമാനങ്ങളെ കുറിച്ച് സംസാരിച്ച ശ്രീ മോദി, നാനോ ഡിഎപിയുടെ ഉപയോഗം, മൃഗങ്ങള്‍ക്കുള്ള പുതിയ പദ്ധതി, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ വിപുലീകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്ന ആത്മനിര്‍ഭര്‍ ഓയില്‍ സീഡ് കാമ്പയിന്‍ എന്നിവയെ കുറിച്ച് പരാമര്‍ശിച്ചു. ചരിത്രപരമായ ബജറ്റില്‍ എല്ലാ പൗരന്മാര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Beyond Freebies: Modi’s economic reforms is empowering the middle class and MSMEs

Media Coverage

Beyond Freebies: Modi’s economic reforms is empowering the middle class and MSMEs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 24
March 24, 2025

Viksit Bharat: PM Modi’s Vision in Action