'വികസിത ഭാരതത്തിനായുള്ള ബജറ്റ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച ഉറപ്പാക്കുന്നു, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നു, വികസിത ഇന്ത്യക്ക് വഴിയൊരുക്കുന്നു'
''സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ചു. ഇത് കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
'വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഈ ബജറ്റ് ഒരു പുതിയ അളവുകോല്‍ കൊണ്ടു വരുന്നു'
'ഞങ്ങള്‍ എല്ലാ നഗരങ്ങളിലും എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംരംഭകരെ സൃഷ്ടിക്കും'
'കഴിഞ്ഞ 10 വര്‍ഷമായി, പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും നികുതിയിളവ് തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്'
'സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീന ജൈവ ആവാസവ്യവസ്ഥക്കും ബജറ്റ് പുതിയ വഴികള്‍ തുറക്കുന്നു'
'ബജറ്റ് കര്‍ഷകര്‍ക്ക് വലിയ രീതിയില്‍ ഊന്നല്‍ നല്‍കുന്നു'
''ഇന്നത്തെ ബജറ്റ് പുതിയ അവസരങ്ങള്‍, പുതിയ ഊര്‍ജ്ജം, പുതിയ തൊഴില്‍, സ്വയം തൊഴില്‍ അവസരങ്ങള്‍ എന്നിവ കൊണ്ടുവന്നു. അത് മികച്ച വളര്‍ച്ചയും ശോഭനമായ ഭാവിയും കൊണ്ടുവന്നു'
'ഇന്നത്തെ ബജറ്റ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ ഉത്തേജകമായി പ്രവര്‍ത്തിക്കുകയും വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയിടുകയും ചെയ്യും'

ഇന്ന് ലോക്സഭയില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമനിന്‍ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2024-25 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ വര്‍ഷത്തെ ബജറ്റിന് എല്ലാ പൗരന്മാരെയും അഭിനന്ദിച്ചു. കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമനും അവരുടെ മുഴുവന്‍ സംഘവും അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

'2024-25 ലെ കേന്ദ്ര ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കും', 'ഇത് ഗ്രാമങ്ങളിലെ പാവപ്പെട്ട കര്‍ഷകരെ അഭിവൃദ്ധിയിലേക്ക് നയിക്കും', പ്രധാനമന്ത്രി പറഞ്ഞു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതിന് ശേഷം ഒരു നവ മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവം ചൂണ്ടിക്കാട്ടി, ഈ ബജറ്റ് അവരുടെ ശാക്തീകരണത്തിന് തുടര്‍ച്ച നല്‍കുകയും എണ്ണമറ്റ തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഈ ബജറ്റ് വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഒരു പുതിയ അളവുകോല്‍ കൊണ്ടുവന്നു'' അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികളുമൊത്തുള്ള ബജറ്റ് ഇടത്തരം, ആദിവാസി വിഭാഗം, ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ജീവിതം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. ഈ വര്‍ഷത്തെ ബജറ്റ് സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുമെന്നും ചെറുകിട ബിസിനസുകള്‍ക്കും എംഎസ്എംഇകള്‍ക്കും പുതിയ പാതയൊരുക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''യൂണിയന്‍ ബജറ്റ് ഉല്‍പ്പാദനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഒരു നിറവ് നല്‍കുന്നു,'' തുടര്‍ച്ച നിലനിര്‍ത്തി, ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ശക്തി നല്‍കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

തൊഴിലിനും സ്വയം തൊഴിലിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുപറഞ്ഞ പ്രധാനമന്ത്രി, പിഎല്‍ഐ പദ്ധതിയുടെ വിജയം ശ്രദ്ധിക്കുകയും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പദ്ധതി പ്രകാരം യുവാക്കളുടെ ആദ്യ ജോലിയുടെ ആദ്യ ശമ്പളം സര്‍ക്കാര്‍ വഹിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥകളും ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള പദ്ധതിയും അദ്ദേഹം പരാമര്‍ശിച്ചു. 'സ്‌കീമിന് കീഴിലുള്ള മുന്‍നിര കമ്പനികളില്‍ ജോലി ചെയ്യുന്നതിലൂടെ, യുവ ഇന്റേണുകള്‍ സാധ്യതകളുടെ പുതിയ വഴികള്‍ കണ്ടെത്തും', പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ചെറുകിട വ്യവസായികള്‍, സ്ത്രീകള്‍, ദളിതര്‍, പിന്നാക്ക വിഭാഗക്കാര്‍, നിരാലംബര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന മുദ്രാ ലോണിന് കീഴിലുള്ള ഈടില്ലാത്ത വായ്പയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. 

ഇന്ത്യയെ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ ഇടത്തരക്കാരുമായുള്ള എംഎസ്എംഇയുടെ ബന്ധത്തെയും ദരിദ്ര വിഭാഗത്തിനുള്ള തൊഴില്‍ സാധ്യതകളെപ്പറ്റിയും ഊന്നിപ്പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ ശക്തി സൃഷ്ടിക്കുന്നതിന്, എംഎസ്എംഇകള്‍ക്ക് വായ്പാ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. ''ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എല്ലാ ജില്ലകളിലേക്കും ഉല്‍പ്പാദനവും കയറ്റുമതിയും കൊണ്ടുപോകും,'' അദ്ദേഹം പറഞ്ഞു, ''ഇ-കൊമേഴ്സ്, കയറ്റുമതി കേന്ദ്രങ്ങള്‍, ഭക്ഷ്യ ഗുണനിലവാര പരിശോധന എന്നിവ ഒരു ജില്ല-ഒരു ഉല്‍പ്പന്ന പരിപാടിക്ക് പുതിയ ആക്കം നല്‍കും.''

2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പിനും നവീന ജൈവ ആവാസവ്യവസ്ഥക്കും നിരവധി അവസരങ്ങള്‍ നല്‍കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ബഹിരാകാശ സമ്പദ്വ്യവസ്ഥയെ സജീവമാക്കുന്നതിനുളള ആയിരം കോടി രൂപയുടെ കോര്‍പ്പസ് ഫണ്ടിനെക്കുറിച്ചും ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുമുള്ള  ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി.

''റെക്കോഡ് ഉയര്‍ച്ച നേടിയ മൂലധനനിക്ഷേപം സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായി മാറും'', 12 പുതിയ വ്യാവസായിക നോഡുകള്‍, പുതിയ ഉപഗ്രഹ നഗരങ്ങള്‍, 14 വന്‍ നഗരങ്ങള്‍ക്കുള്ള ട്രാന്‍സിറ്റ് പ്ലാനുകള്‍ എന്നിവയുടെ വികസന പദ്ധതികളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ സാമ്പത്തിക കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റെക്കോഡ് പ്രതിരോധ കയറ്റുമതി ഉയര്‍ത്തിക്കാട്ടി, ഈ വര്‍ഷത്തെ ബജറ്റില്‍ സ്വയം പര്യാപ്തമായ പ്രതിരോധ മേഖല സൃഷ്ടിക്കുന്നതിനുള്ള നിരവധി വ്യവസ്ഥകള്‍ അടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യയിലേക്കുള്ള ലോകത്തിന്റെ ആകര്‍ഷണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുവഴി ടൂറിസം വ്യവസായത്തിന് പുതിയ വഴികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ടൂറിസം വ്യവസായം നിരവധി അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ആദായനികുതി കുറയ്ക്കാനും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിക്കാനും ടിഡിഎസ് നിയമങ്ങള്‍ ലഘൂകരിക്കാനും ഈ വര്‍ഷത്തെ ബജറ്റില്‍ തീരുമാനമെടുത്തപ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും സര്‍ക്കാര്‍ നികുതി ഇളവ് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നികുതിദായകര്‍ക്ക് കൂടുതല്‍ പണം ലാഭിക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കിഴക്കന്‍ മേഖലയുടെ മൊത്തത്തിലുള്ള വികസനത്തിന് 'പൂര്‍വോദയ' വീക്ഷണത്തിലൂടെ പുതിയ ഊര്‍ജവും ഊര്‍ജവും ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കിഴക്കന്‍ ഇന്ത്യയിലെ ഹൈവേകള്‍, ജല പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഇത് പുതിയ പ്രചോദനം നല്‍കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ''ഈ ബജറ്റിന്റെ വലിയ ശ്രദ്ധ രാജ്യത്തിന്റെ കര്‍ഷകരാണ്''പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് ശേഷം ഇപ്പോള്‍ കര്‍ഷകരെയും ഇടത്തരക്കാരെയും സഹായിക്കുന്ന പച്ചക്കറി ഉല്‍പാദന ക്ലസ്റ്ററുകള്‍ അവതരിപ്പിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ദരിദ്രരുടെ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളെ സ്പര്‍ശിച്ചുകൊണ്ട്, പാവപ്പെട്ടവര്‍ക്കായി 3 കോടി വീടുകളെക്കുറിച്ചും 5 കോടി ആദിവാസി കുടുംബങ്ങളെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന ജന്‍ജാതിയ ഉന്നത് ഗ്രാമ അഭിയാനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, ഗ്രാമസഡക് യോജന 25,000 പുതിയ ഗ്രാമീണ മേഖലകളെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകളുമായി ബന്ധിപ്പിക്കും, ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനം ചെയ്യും.

ഇന്നത്തെ ബജറ്റിലൂടെ പുതിയ അവസരങ്ങള്‍, പുതിയ ഊര്‍ജ്ജം, പുതിയ തൊഴിലവസരങ്ങള്‍, സ്വയം തൊഴില്‍ അവസരങ്ങള്‍ എന്നിവ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. അത് മികച്ച വളര്‍ച്ചയും ശോഭനമായ ഭാവിയും കൊണ്ടുവന്നു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനും വികസിത ഭാരതത്തിന് ശക്തമായ അടിത്തറ പാകുന്നതിനും ഉത്തേജകമാകാനുള്ള ബജറ്റിന്റെ സാധ്യതകള്‍ അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

Click here to read full text speech

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 26
December 26, 2024

Citizens Appreciate PM Modi : A Journey of Cultural and Infrastructure Development