സുഹൃത്തുക്കളേ,
വിശ്വാസത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും വൈവിധ്യങ്ങളുടെയും നാടാണ് ഇന്ത്യ. ലോകത്തിലെ പല പ്രധാന മതങ്ങളും ഇവിടെയാണ് ജനിച്ചത്, ലോകത്തിലെ എല്ലാ മതങ്ങളും ഇവിടെ ആദരിക്കപ്പെട്ടു.
'ജനാധിപത്യത്തിന്റെ മാതാവ്' എന്ന നിലയിൽ, സംഭാഷണത്തിലും ജനാധിപത്യ തത്വങ്ങളിലും നമ്മുടെ വിശ്വാസം പണ്ടുമുതലേ അചഞ്ചലമാണ്. 'ലോകം ഒരു കുടുംബമാണ്' എന്നർത്ഥം വരുന്ന 'വസുധൈവ കുടുംബകം' എന്ന അടിസ്ഥാന തത്വത്തിൽ വേരൂന്നിയതാണ് ഇന്ത്യയുടെ ആഗോള ഇടപെടലുകൾ.
ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്ന ഈ ആശയം തന്നെ ഓരോ ഇന്ത്യക്കാരനെയും 'ഒരു ഭൂമി' എന്ന ഉത്തരവാദിത്വബോധവുമായി ബന്ധിപ്പിക്കുന്നു. 'ഒരു ഭൂമി' എന്ന ഈ മനോഭാവത്തോടെയാണ് ഇന്ത്യ 'പരിസ്ഥിതി സൗഹൃദത ജീവിതശൈലി'(ലൈഫ്) ആരംഭിച്ചത്. ഇന്ത്യ മുൻകൈയെടുത്തും, നിങ്ങളുടെ പിന്തുണയോടും കൂടി, കാലാവസ്ഥാ സുരക്ഷയുടെ തത്വങ്ങൾക്ക് അനുസൃതമായി ലോകം മുഴുവൻ ഈ വർഷം 'അന്താരാഷ്ട്ര ചെറുധാന്യ വർഷമായി' ആഘോഷിക്കുകയാണ്. ഇതിന് അനുസൃതമായി, COP-26-ൽ ഇന്ത്യ 'ഹരിത ഊർജശൃംഖല ഉദ്യമം - ഒരു സൂര്യൻ, ഒരു ലോകം, ഒരു ഊർജശൃംഖല' എന്ന ആശയത്തിനു തുടക്കം കുറിച്ചു.
വലിയ തോതിൽ സൗരോർജ വിപ്ലവം നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ ഇന്ന് നിൽക്കുന്നത്. ദശലക്ഷക്കണക്കിന് കർഷകർ ഇന്ത്യയിൽ പ്രകൃതി സൗഹൃദ കൃഷി രീതി സ്വീകരിച്ചു. മണ്ണിന്റെയും ഭൂമിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ പ്രചാരണമാണിത്. ഹരിത ഹൈഡ്രജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ഇന്ത്യയിൽ ‘ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം’ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജി-20 അധ്യക്ഷ വേളയിൽ, ആഗോള ഹൈഡ്രജൻ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന നടപടികളും ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
സുഹൃത്തുക്കളെ,
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി കണക്കിലെടുക്കുമ്പോൾ, ഊർജ പരിവർത്തനം എന്നത് 21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ പ്രധാന ആവശ്യമാണ്. സമഗ്ര ഊർജ പരിവർത്തന നടപടികൾക്കായി കോടിക്കണക്കിനു ഡോളർ ആവശ്യമാണ്. സ്വാഭാവികമായും, വികസിത രാജ്യങ്ങൾ ഇതിൽ വളരെ നിർണായക പങ്ക് വഹിക്കുന്നു.
വികസിത രാജ്യങ്ങൾ 2023-ൽ എടുത്ത നടപടികളിൽ ഇന്ത്യയ്‌ക്കൊപ്പം, ഗ്ലോബൽ സൗത്തിലെ എല്ലാ രാജ്യങ്ങളും സന്തുഷ്ടരാണ്. കാലാവസ്ഥാ ധനസഹായത്തിനായി 100 ബില്യൺ ഡോളർ മാറ്റിവെക്കാൻ ഇതാദ്യമായി വികസിത രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു.
'ഹരിത വികസന ഉടമ്പടി' അംഗീകരിച്ചുകൊണ്ട്, ജി-20യും സുസ്ഥിരവും ഹരിതവുമായ വളർച്ചയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
സുഹൃത്തുക്കളെ,
ജി 20 യുടെ കൂട്ടായ പ്രയത്നം കണക്കിലെടുക്കുമ്പോൾ, ഈ വേദിയിൽ ഇന്ത്യക്ക് ഇന്ന് ചില നിർദ്ദേശങ്ങൾ വെക്കാനുണ്ട്.
ഇന്ധന മിശ്രണ വിഷയത്തിൽ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർക്കാനുള്ള നടപടികൾക്ക് ആഗോള തലത്തിൽ മുൻകൈയെടുക്കണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം.
അല്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാന നടപടികൾക്ക് സംഭാവന നൽകുകയും സ്ഥിരമായ ഊർജ വിതരണം ഉറപ്പാക്കുകയും എന്ന രീതിയിൽ ആഗോള നന്മയ്‌ക്കായി മറ്റൊരു വ്യത്യസ്തമായ മിശ്രിതം വികസിപ്പിക്കുന്നതിനായി നമുക്ക് പ്രവർത്തിക്കാം.
ഈ സാഹചര്യത്തിലാണ്, ഇന്ന് ഞങ്ങൾ ആഗോള ജൈവ ഇന്ധന സഖ്യത്തിന് തുടക്കം കുറിക്കുന്നത്. ഈ സംരംഭത്തിന്റെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഇന്ത്യ ക്ഷണിക്കുന്നു.
സുഹൃത്തുക്കളെ,
പരിസ്ഥിതി വിഷയങ്ങൾ കണക്കിലെടുക്കുമ്പോൾ, കാർബൺ ക്രെഡിറ്റിനെക്കുറിച്ചുള്ള ചർച്ചകൾ പതിറ്റാണ്ടുകളായി തുടരുകയാണ്. എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്നതിനു കാർബൺ ക്രെഡിറ്റ് പ്രാധാന്യം നൽകുന്നു; അതിന് ഒരു നിഷേധാത്മക വീക്ഷണമുണ്ട്.
തൽഫലമായി, എന്ത് ക്രിയാത്മക നടപടികൾ സ്വീകരിക്കണം എന്നതിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. ക്രിയാത്മകമായ സംരംഭങ്ങൾക്ക് പ്രോത്സാഹനം കുറവാണ്.
ഗ്രീൻ ക്രെഡിറ്റ് നമുക്ക് മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നു. ഈ ക്രിയാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ജി-20 രാജ്യങ്ങൾ 'ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവിനായി' പ്രവർത്തിക്കാൻ തുടങ്ങണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്റെ വിജയം നിങ്ങൾക്കെല്ലാവർക്കും സുപരിചിതമാണ്. അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ എല്ലാ മനുഷ്യർക്കും പ്രയോജനകരമായിരിക്കും. ഇതേ മനോഭാവത്തോടെ, പരിസ്ഥിതിക്കും കാലാവസ്ഥാ നിരീക്ഷണത്തിനുമുള്ള ജി 20 ഉപഗ്രഹദൗത്യത്തിനു തുടക്കം കുറിക്കണമെന്നും ഇന്ത്യ നിർദ്ദേശിക്കുന്നു.
ഇതിൽ നിന്ന് ലഭിക്കുന്ന അന്തരീക്ഷ-കാലാവസ്ഥാ ഡാറ്റ എല്ലാ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുമായി പങ്കിടും. ഈ സംരംഭത്തിൽ ചേരാൻ എല്ലാ ജി-20 രാജ്യങ്ങളെയും ഇന്ത്യ ക്ഷണിക്കുന്നു.
സുഹൃത്തുക്കളെ,
ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതവും ആശംസകളും.
ഇപ്പോൾ, നിങ്ങളുടെ ആശയങ്ങൾ കേൾക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
We have to move ahead with a human centric approach. pic.twitter.com/0GhhYD5j7o
— PMO India (@PMOIndia) September 9, 2023
Mitigating global trust deficit, furthering atmosphere of trust and confidence. pic.twitter.com/Yiyk5f7y9j
— PMO India (@PMOIndia) September 9, 2023
India has made it a 'People's G20' pic.twitter.com/PpPGBdXn8C
— PMO India (@PMOIndia) September 9, 2023