ആദരണീയരേ,
നമസ്കാരം !

തുടക്കത്തിൽ തന്നെ, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനും  ജി20 അധ്യക്ഷ സ്ഥാനത്തിന്റെ  വിജയകരമായ നിർവഹണത്തിനും വേണ്ടി നടത്തിയ മഹത്തായ ക്രമീകരണങ്ങൾക്ക് പ്രസിഡൻ്റ് ലുലയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ സ്വീകരിച്ച ജനകേന്ദ്രീകൃത തീരുമാനങ്ങൾ, ബ്രസീൽ അധ്യക്ഷ സ്ഥാനം വഹിക്കവേ  മുന്നോട്ടുകൊണ്ടുപോയിരിക്കുന്നു.

സുസ്ഥിര വികസന   ലക്ഷ്യങ്ങൾക്ക് ഞങ്ങൾ  മുൻഗണന നൽകി എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്.

 സമഗ്ര വികസനം, വനിതകൾ നയിക്കുന്ന വികസനം, യുവശക്തി എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

 ഗ്ലോബൽ സൗത്തിന്റെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും ചിറകുകൾ നൽകി.

 'ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി' എന്ന ആശയം  കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ ഉച്ചകോടിയിലും പ്രസക്തമാണെന്ന് വ്യക്തമാണ്.

സുഹൃത്തുക്കളേ,
ആദ്യ സെഷൻ്റെ പ്രമേയവുമായി  ബന്ധപ്പെട്ട്, ഇന്ത്യയുടെ അനുഭവങ്ങളും വിജയഗാഥകളും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ 250 ദശലക്ഷംപേരെ ഞങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി.  

800 ദശലക്ഷത്തിലധികം പേർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് 550 ദശലക്ഷം പേർ പ്രയോജനം നേടുന്നു.

 

|

ഇപ്പോൾ, 70 വയസ്സിന് മുകളിലുള്ള 60 ദശലക്ഷം മുതിർന്ന പൗരന്മാർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ  ലഭിക്കും.

വനിതകൾ നയിക്കുന്ന വികസനത്തിലും സാമൂഹിക ഉൾപ്പെടുത്തലിലും ഞങ്ങളുടെ ശ്രദ്ധ നിലനിർത്തിക്കൊണ്ട്, 300 ദശലക്ഷത്തിലധികം വനിതാ സൂക്ഷ്മ  സംരംഭകരെ ബാങ്കുകളുമായി ബന്ധിപ്പിച്ച് വായ്പാ സഹായം ലഭ്യമാക്കി. 

ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ, 40 ദശലക്ഷത്തിലധികം കർഷകർക്ക് 20 ശത കോടി  യുഎസ് ഡോളറിൻ്റെ ആനുകൂല്യങ്ങൾ ലഭിച്ചു.

കർഷകർക്കായുള്ള   പദ്ധതിക്ക് കീഴിൽ 110 ദശലക്ഷം കർഷകർക്ക് 40 ശതകോടി ഡോളറിൻ്റെ സഹായം നൽകിയിട്ടുണ്ട്.

300 ശതകോടി യുഎസ് ഡോളറിൻ്റെ സ്ഥാപനപരമായ വായ്പ കർഷകർക്ക് നൽകുന്നുണ്ട്.

ഇന്ത്യ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സംയോജിത പോഷകാഹാര പിന്തുണ പരിപാടിയായ സക്ഷം അംഗൻവാടിയും ന്യൂട്രീഷൻ  2.0 പദ്ധതിയും വഴി  ഗർഭിണികൾ, നവജാത ശിശുക്കൾ, 6 വയസ്സിന് താഴെയുള്ള കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്കുള്ള പോഷകാഹാരത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിയിലൂടെ സ്‌കൂളിൽ പോകുന്ന കുട്ടികളുടെ പോഷകാഹാരത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

ആഗോള ഭക്ഷ്യസുരക്ഷയിൽ ഇന്ത്യയും സംഭാവന ചെയ്യുന്നു.

മലാവി, സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളിൽ ഞങ്ങൾ അടുത്തിടെ മാനുഷിക സഹായം നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഞങ്ങളുടെ വിജയത്തിൻ്റെ പ്രധാന കാരണം  'അടിസ്ഥാന തത്വങ്ങളിലേക്കുള്ള തിരിച്ചുപോക്കും  ഭാവിയിലേക്കുള്ള യാത്രയും ' എന്ന ഞങ്ങളുടെ സമീപനമാണ്.

പ്രകൃതിദത്തകൃഷിയിലും ജൈവക്കൃഷിയിലും മാത്രമല്ല പുതിയ സാങ്കേതികവിദ്യകളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, പോഷകാഹാരം, ഭക്ഷ്യസുരക്ഷ എന്നിവയിൽ ശ്രീ അന്ന അഥവാ ചെറുധാന്യങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഞങ്ങൾ  കാലാവസ്ഥയെ പ്രതിരോധിക്കുന്ന 2000-ലധികം വിളകൾ വികസിപ്പിച്ചെടുക്കുകയും 'ഡിജിറ്റൽ കൃഷി ദൗത്യം' ആരംഭിക്കുകയും ചെയ്തു.

 

|

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം   സാമൂഹികവും സാമ്പത്തികവുമായ ഉൾപ്പെടുത്തൽ പ്രാപ്തമാക്കി.

വികസനം കാംക്ഷിക്കുന്ന  ജില്ലകളും ബ്ലോക്കുകളും പദ്ധതി  ഉപയോഗിച്ച്, ഏറ്റവും ദുർബലമായ പ്രദേശത്തെയും   ശക്തിപ്പെടുത്തുന്ന സമഗ്ര വികസനത്തിനായി ഞങ്ങൾ പുതിയ മാതൃക സൃഷ്ടിച്ചു.

സുഹൃത്തുക്കളേ,

"പട്ടിണിയ്ക്കും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യം" എന്ന ബ്രസീലിൻ്റെ സംരംഭത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

ന്യൂഡൽഹി ഉച്ചകോടിയിൽ അംഗീകരിച്ച ഭക്ഷ്യസുരക്ഷയ്ക്കുള്ള ഡെക്കാൻ ഉന്നതതല തത്വങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

സുഹൃത്തുക്കളേ,

 

|

അവസാനമായി, ആഗോള സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഗ്ലോബൽ സൗത്ത്   രാജ്യങ്ങളെയാണെന്ന്  പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

അതുകൊണ്ട്, ഗ്ലോബൽ സൗത്തിന്റെ വെല്ലുവിളികളും മുൻഗണനകളും മനസ്സിൽ സൂക്ഷിച്ചാൽ മാത്രമേ നമ്മുടെ ചർച്ചകൾ വിജയിക്കുകയുള്ളൂ.

ന്യൂ ഡൽഹി ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയന് ജി20 യുടെ സ്ഥിരാംഗത്വം നൽകി ഗ്ലോബൽ സൗത്തിൻ്റെ ശബ്ദം ഉയർത്തിയതുപോലെ, ആഗോള ഭരണ സംവിധാനങ്ങളെയും   ഞങ്ങൾ പരിഷ്കരിക്കും.

അടുത്ത സെഷനിൽ, ഈ വിഷയത്തിൽ കൂടുതൽ വിശദമായ, ക്രിയാത്മകമായ ചർച്ച നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വളരെ നന്ദി.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Over 3.3 crore candidates trained under NSDC and PMKVY schemes in 10 years: Govt

Media Coverage

Over 3.3 crore candidates trained under NSDC and PMKVY schemes in 10 years: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 22
July 22, 2025

Citizens Appreciate Inclusive Development How PM Modi is Empowering Every Indian