“ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരതയും ആത്മവിശ്വാസവും വളർച്ചയും തിരികെ കൊണ്ടുവരേണ്ടതു ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥകളുടെയും ധനവ്യവസ്ഥിതികളുടെയും സൂക്ഷിപ്പുകാരാണ്”
“ലോകത്തിലെ ഏറ്റവും ദുർബലരായ പൗരന്മാരിൽ നിങ്ങളുടെ ചർച്ചകൾ കേന്ദ്രീകരിക്കുക”
“എല്ലാവരെയും ഉൾക്കൊള്ളുന്ന കാര്യപരിപാടി സൃഷ്ടിക്കുന്നതിലൂടെയേ ആഗോള സാമ്പത്തികനേതൃത്വത്തിനു ലോകത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ”
“ഞങ്ങളുടെ ജി20 അധ്യക്ഷപദത്തിന്റെ പ്രമേയം എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നു - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി”
“ഡിജിറ്റൽ പണമിടപാട് ആവാസവ്യവസ്ഥയിൽ ഇന്ത്യ വളരെ സുരക്ഷിതവും വിശ്വസനീയവും ഉയർന്ന കാര്യക്ഷമതയുള്ളതുമായ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യംകെട്ടിപ്പടുത്തു”
“ഞങ്ങളുടെ ഡിജിറ്റൽ പണമിടപാട് ആവാസവ്യവസ്ഥ സ്വതന്ത്ര പൊതു വസ്തുവായി വികസിപ്പിച്ചെടുത്തിരിക്കുന്നു”
“യുപിഐ പോലുള്ള ഉദാഹരണങ്ങൾ മറ്റു പല രാജ്യങ്ങൾക്കും മാതൃകയാകാം”

ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ആദ്യ മന്ത്രിതല സംഭാഷണമാണിതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഫലപ്രദമായ കൂടിക്കാഴ്ചയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. വർത്തമാനകാലത്തു ലോകം നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, ലോകം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ഈ സമയത്ത് ആഗോള ധനകാര്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നേതൃത്വത്തെയാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർ  പ്രതിനിധാനം ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി, ആഗോള സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ അനന്തരഫലങ്ങൾ, വർധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സമ്മർദങ്ങൾ, ആഗോള വിതരണശൃംഖലയിലെ തടസങ്ങൾ, വിലക്കയറ്റം, ഭക്ഷ്യ-ഊർജ സുരക്ഷ, പല രാജ്യങ്ങളുടെയും നിലനിൽപ്പിനെ ബാധിക്കുന്ന സുസ്ഥിരമല്ലാത്ത കടബാധ്യതകൾ, വേഗത്തിൽ പരിഷ്കരിക്കാനുള്ള കഴിവില്ലായ്മ കാരണം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാകൽ എന്നിവയുടെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരതയും ആത്മവിശ്വാസവും വളർച്ചയും തിരികെക്കൊണ്ടുവരേണ്ടതു ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥകളുടെയും ധനവ്യവസ്ഥിതികളുടെയും സൂക്ഷിപ്പുകാരാണെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഊർജസ്വലതയിലേക്കു വെളിച്ചംവീശിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെയും ഉൽപ്പാദകരുടെയും ശുഭാപ്തിവിശ്വാസം എടുത്തുകാട്ടി. ആഗോളതലത്തിലേക്കു ശുഭാപ്തിവിശ്വാസമുള്ള ഇതേ മനോഭാവം പകർന്നു നൽകുമ്പോൾ ഏവരും പ്രചോദനം ഉൾക്കൊള്ളുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും ദുർബലരായ പൗരന്മാരിൽ അവരുടെ ചർച്ചകൾ കേന്ദ്രീകരിക്കാൻ അംഗങ്ങളോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. എല്ലാവരേയും ഉൾക്കൊള്ളുന്ന കാര്യപരിപാടി സൃഷ്ടിക്കുന്നതിലൂടെയേ ആഗോള സാമ്പത്തിക നേതൃത്വത്തിനു ലോകത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളുടെ ജി 20 അധ്യക്ഷപദത്തിന്റെ പ്രമേയം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി - ഏവരേയും ഉൾക്കൊള്ളുന്ന ഈ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

ലോകജനസംഖ്യ 8 ബില്യൺ കടന്നിട്ടും സുസ്ഥിര വികസനലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. കാലാവസ്ഥാവ്യതിയാനം, ഉയർന്ന കടബാധ്യത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

ധനകാര്യലോകത്തു സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ആധിപത്യം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, മഹാമാരിക്കാലത്തു ഡിജിറ്റൽ പണമിടപാടുകൾ എങ്ങനെ സമ്പർക്കരഹിതവും തടസരഹിതവുമായ ഇടപാടുകൾ സാധ്യമാക്കിയെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതയുടെയും ദുരുപയോഗത്തിന്റെയും അപകടസാധ്യത നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ശക്തി പുറത്തുകൊണ്ടുവരാനും ഉപയോഗിക്കാനും അദ്ദേഹം അംഗങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ പണമിടപാട് ആവാസവ്യവസ്ഥയിൽ ഇന്ത്യ വളരെ സുരക്ഷിതവും വിശ്വസനീയവും ഉയർന്ന കാര്യക്ഷമതയുള്ളതുമായ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യം സൃഷ്ടിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നമ്മുടെ ഡിജിറ്റൽ പണമിടപാട് ആവാസവ്യവസ്ഥ സൗജന്യ പൊതു വസ്തുവായി വികസിപ്പിച്ചെടുത്തിരിക്കുന്നു” - രാജ്യത്തെ ഭരണം, സാമ്പത്തിക ഉൾച്ചേർക്കൽ, ജീവിതസൗകര്യം മെച്ചപ്പെടുത്തൽ എന്നിവയെ അതു സമൂലമായി രൂപാന്തരപ്പെടുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിലാണു കൂടിക്കാഴ്ച നടക്കുന്നതെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഉപഭോക്താക്കൾ എങ്ങനെയാണു ഡിജിറ്റൽ പണമിടപാടുകളെ സ്വീകരിച്ചത് എന്നതിന്റെ നേരിട്ടുള്ള അനുഭവം പങ്കെടുക്കുന്നവർക്കു ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ കാലത്തു സൃഷ്ടിച്ച പുതിയ സംവിധാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. പുതുപാത വെട്ടിത്തുറന്ന ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടു സംവിധാനമായ യുപിഐ ഉപയോഗിക്കാൻ അതു ജി20 അതിഥികളെ അനുവദിക്കുന്നു. “യുപിഐ പോലുള്ള ഉദാഹരണങ്ങൾ മറ്റു പല രാജ്യങ്ങൾക്കും മാതൃകകളാകാം. ഞങ്ങളുടെ അനുഭവം ലോകവുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ജി20 ഇതിനുള്ള ഉപാധിയാകാം” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian Markets Outperformed With Positive Returns For 9th Consecutive Year In 2024

Media Coverage

Indian Markets Outperformed With Positive Returns For 9th Consecutive Year In 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister remembers Pandit Madan Mohan Malaviya on his birth anniversary
December 25, 2024

The Prime Minister, Shri Narendra Modi, remembered Mahamana Pandit Madan Mohan Malaviya on his birth anniversary today.

The Prime Minister posted on X:

"महामना पंडित मदन मोहन मालवीय जी को उनकी जयंती पर कोटि-कोटि नमन। वे एक सक्रिय स्वतंत्रता सेनानी होने के साथ-साथ जीवनपर्यंत भारत में शिक्षा के अग्रदूत बने रहे। देश के लिए उनका अतुलनीय योगदान हमेशा प्रेरणास्रोत बना रहेगा"