കഡ്‌വ പാട്ടിദാര്‍ സമാജിന്റെ നൂറാം വാര്‍ഷികാഘോഷത്തെ വിഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.
സനാതനി ശതാബ്ദി മഹോത്സവത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി സദാനന്ദ സരസ്വതി ജിയുടെ സാന്നിദ്ധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത് ഇതാദ്യമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കഡ്‌വ പാട്ടിദാര്‍ സമാജിന്റെ നൂറുവര്‍ഷത്തെ സേവനത്തിന്റെയും യുവജന വിഭാഗത്തിന്റെ 50-ാം വര്‍ഷികത്തിന്റെയും വനിതാ വിഭാഗത്തിന്റെ 25-ാം വര്‍ഷികത്തിന്റെയും സന്തോഷകരമായ യാദൃശ്ചികത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സമൂഹത്തിലെ യുവജനങ്ങളും സ്ത്രീകളും ഉത്തരവാദിത്തങ്ങള്‍ തങ്ങളുടെ ചുമലിലേറ്റുമ്പോഴാണ് വിജയവും സമൃദ്ധിയും ഉറപ്പാകുന്നതെന്നും അഭിപ്രായപ്പെട്ടു. ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ പട്ടിദാര്‍ സമാജിന്റെ യുവജനങ്ങളുടെയും വനിതാ വിഭാഗത്തിന്റെയും വ്യക്തമായ വിശ്വസ്തത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സനാതനി ശതാബ്ദി മഹോത്സവ കുടുംബത്തിന്റെ ഭാഗമായി തന്നെ ഉള്‍പ്പെടുത്തിയതിന് കഡ്‌വ പട്ടിദാര്‍ സമാജിനോട് നന്ദി രേഖപ്പെടുത്തുകയും കൃതജ്ഞത അറിയിക്കുകയും ചെയ്തു. ''സനാതനം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, അത് എന്നും പുതുമയുള്ളതും, എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമാണ്. ഭൂതകാലത്തില്‍ നിന്ന് സ്വയം മെച്ചപ്പെടാന്‍ അന്തര്‍ലീനമായ ആഗ്രഹം അതിനുണ്ട്, അതുകൊണ്ട് അത് ശാശ്വതവും അനശ്വരവുമാണ്, പ്രധാനമന്ത്രി പറഞ്ഞു.
''ഏതൊരു രാജ്യത്തിന്റെയും പ്രയാണം അതിന്റെ സമൂഹത്തിന്റെ യാത്രയില്‍ പ്രതിഫലിക്കുന്നു'', പാട്ടിദാര്‍ സമാജിന്റെ നൂറുവര്‍ഷത്തെ ചരിത്രവും ഭാവി കാഴ്ചപ്പാടുകളോടൊയുള്ള ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ സമാജിന്റെ നൂറുവര്‍ഷത്തെ യാത്രയിലും അത് ഇന്ത്യയെയും ഗുജറാത്തിനെയും മനസ്സിലാക്കാനുള്ള ഒരു മാധ്യമം കൂടിയാണെന്നതിലും അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളോളം വിദേശ അധിനിവേശക്കാര്‍ ഇന്ത്യന്‍ സമൂഹത്തിനുമേല്‍ നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തങ്ങളുടെ സ്വത്വം ഇല്ലാതാക്കാനും വിശ്വാസത്തെ ശിഥിലമാക്കാനും ഈ നാടിന്റെ പൂര്‍വപിതാക്കള്‍ അനുവദിച്ചില്ലെന്നുതും ഉയര്‍ത്തിക്കാട്ടി. ''നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ത്യാഗത്തിന്റെ ഫലമാണ് ഈ വിജയകരമായ സമൂഹത്തിന്റെ ഇന്നത്തെ തലമുറയില്‍ നാം കാണുന്നത്'', മറ്റുള്ളവയോടൊപ്പം തടി, പ്ലൈവുഡ്, ഹാര്‍ഡ്‌വെയര്‍, മാര്‍ബിള്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ എന്നീ മേഖലകളില്‍ തങ്ങളുടെ കഴിവും കഠിനപ്രയത്‌നവും കൊണ്ട് കച്ച് കഡ്‌വ പാട്ടിദാര്‍ സമൂഹം മുന്നേറുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യങ്ങളോടുള്ള ആദരവും ബഹുമാനവും വര്‍ഷം തോറും വളര്‍ന്നുവരുന്നതേയുള്ളൂവെന്നതിലും സമൂഹം അതിന്റെ വര്‍ത്തമാനം കെട്ടിപ്പടുക്കുകയും ഭാവിയ്ക്ക് അടിത്തറയിടുന്നുവെന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ച പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ നിരവധി വിഷയങ്ങളില്‍ കഡ്‌വ പട്ടിദാര്‍ സമാജുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതും അനുസ്മരിച്ചു. കച്ച് ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സമൂഹത്തിന്റെ കരുത്തിനെ അഭിനന്ദിക്കുകയും അത് തനിക്ക് എല്ലായ്‌പ്പോഴും ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ജലക്ഷാമം, പട്ടിണി, മൃഗങ്ങളുടെ മരണം, കുടിയേറ്റം, ദുരിതം തുടങ്ങിയ പ്രശ്‌നങ്ങള്‍ കച്ചിന്റെ സ്വത്വമാക്കി മാറ്റികൊണ്ട് രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായി എങ്ങനെയാണ് കച്ചിനെ കണക്കാക്കിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. '' എന്നാല്‍ കുറേ വര്‍ഷങ്ങളായി നമ്മള്‍ ഒന്നിച്ച് കച്ചിനെ പുനരുജ്ജീവിപ്പിച്ചു'', കച്ചിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിനും ലോകത്തെ ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ടും എല്ലാവരുടെയും പ്രയത്‌നം (സബ്ക പ്രയാസ്) എന്നതിന്റെ മികച്ച ഉദാഹരണമാണെന്നതഎ ചൂണ്ടിക്കാട്ടികൊണ്ടും പധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ജില്ലകളിലൊന്നാണ് കച്ച് എന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി മേഖലയിലെ മികച്ച ബന്ധിപ്പിക്കല്‍, വന്‍കിട വ്യവസായങ്ങള്‍, കാര്‍ഷിക കയറ്റുമതി എന്നിവയുടെ ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു.
സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും സംഘടിതപ്രവര്‍ത്തനങ്ങളെയും കുറിച്ചുളള കാര്യങ്ങള്‍ താന്‍ സ്വയം അപ്പപ്പോള്‍ അറിയുന്നുണ്ടെന്ന് ശ്രീ അഖില്‍ ഭാരതീയ കച്ച് കഡ്‌വ പട്ടീദാര്‍ സമാജിനെ മുന്നോട്ട് കൊണ്ടുപോകുന്ന ആളുകളുമായുള്ള വ്യക്തിപരമായ ബന്ധങ്ങളിലേക്കും നാരായണ് റാംജി ലിംബാനിയില്‍ നിന്നുള്ള പ്രചോദനത്തിലേക്കും വെളിച്ചം വീശിക്കൊണ്ട് പറഞ്ഞ പ്രധാനമന്ത്രി കൊറോണ കാലത്ത് നടത്തിയ പ്രശംസനീയ പ്രവര്‍ത്തനത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്ന തരത്തില്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുകളും പ്രതിജ്ഞകളും സമൂഹം മുന്നോട്ടു വച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. സാമൂഹിക സൗഹാര്‍ദ്ദം, പരിസ്ഥിതി, പ്രകൃതി കൃഷി എന്നിങ്ങനെ എടുത്തിട്ടുള്ള പ്രതിജ്ഞകളെല്ലാം രാജ്യത്തിന്റെ അമൃത് പ്രതിജ്ഞകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ഈ ദിശയിലുള്ള രാജ്യത്തിന്റെ പ്രതിജ്ഞകള്‍ക്ക് ശ്രീ അഖില്‍ ഭാരതീയ കച്ച് കഡവ സമാജിന്റെ പ്രയത്‌നങ്ങള്‍ കരുത്ത് പകരുമെന്നും അവയെ വിജയത്തിലേക്ക് നയിക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.