സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

2019 ലെ സൗദി അറേബ്യ സന്ദർശന വേളയിൽ നാം ഈ കൗൺസിൽ പ്രഖ്യാപിച്ചിരുന്നു.

ഈ നാല് വർഷത്തിനുള്ളിൽ, നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി ഇത് ഉയർന്നുവന്നു.

ഈ കൗൺസിലിനു കീഴിൽ ഇരു കമ്മറ്റികളുടേയും നിരവധി യോഗങ്ങൾ നടന്നതിൽ എനിക്ക് സന്തോഷമുണ്ട്, അതിനാൽ എല്ലാ മേഖലകളിലും  പരസ്പര സഹകരണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, നമ്മുടെ ബന്ധങ്ങൾക്ക് നാം പുതിയതും ആധുനികവുമായ മാനങ്ങൾ ചേർക്കുന്നു.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ.

ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ രണ്ട് സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ, നമ്മുടെ സഹകരണം മുഴുവൻ മേഖലയിലും സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്.

ഹിസ് റോയൽ ഹൈനസുമായുള്ള കൂടിക്കാഴ്ചയിൽ, ഞങ്ങളുടെ അടുത്ത പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരവധി സംരംഭങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു.

ഇന്നത്തെ നമ്മുടെ കൂടിക്കാഴ്ച നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ഊർജ്ജവും പുതിയ ദിശയും നൽകുകയും മാനവികതയുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.

ഇന്ത്യ-പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ തുടക്കം ഞങ്ങൾ ഇന്നലെ നടത്തിയിട്ടുണ്ട്.

ഈ ഇടനാഴി ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുക മാത്രമല്ല, ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള സാമ്പത്തിക സഹകരണം, ഊർജ വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കുകയും ചെയ്യും.

താങ്കളുടെ  നേതൃത്വത്തിന് കീഴിലും നിങ്ങളുടെ വിഷൻ 2030 വഴിയും, സൗദി അറേബ്യ കൈവരിക്കുന്ന ദ്രുതഗതിയിലുള്ള സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഞാൻ നിങ്ങളെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ താൽപ്പര്യങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഞങ്ങൾ നിങ്ങളോട് അഗാധമായ നന്ദിയുള്ളവരാണ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദം പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്കും സമൃദ്ധിക്കും മനുഷ്യ ക്ഷേമത്തിനും പ്രധാനമാണ്.

ജി-20 ഉച്ചകോടിയുടെ വിജയത്തിന് സംഭാവന നൽകിയതിന് ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.

ഇപ്പോൾ ഞാൻ നിങ്ങളെ എന്റെ പ്രാരംഭ പരാമർശങ്ങളിലേക്ക് ക്ഷണിക്കുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones