"ചിഹ്നങ്ങളിൽ ഇന്ത്യ ദൃശ്യമാണെങ്കിലും, അത് അതിന്റെ അറിവിലും ചിന്തയിലും ജീവിക്കുന്നു. ശാശ്വതമായതിനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ ജീവിക്കുന്നത്"
"നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണ് നമ്മുടെ ക്ഷേത്രങ്ങളും തീർത്ഥാടനങ്ങളും"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. തൃശൂർ പൂരം മഹോത്സവത്തിന്റെ ശുഭവേളയിൽ അദ്ദേഹം ഏവർക്കും ആശംസകൾ നേർന്നു.

ആത്മീയത, തത്ത്വചിന്ത, ഉത്സവങ്ങൾ എന്നിവയ്‌ക്കൊപ്പം സംസ്‌കാരവും പാരമ്പര്യവും കലകളും അഭിവൃദ്ധിപ്പെടുന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന നിലയിൽ തിരുശ്ശൂരിന്റെ പദവി അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തിരുശ്ശൂരിന്റെ പൈതൃകവും സ്വത്വവും നിലനിർത്തുന്നതിലും ശ്രീ സീതാരാമ സ്വാമി ക്ഷേത്രം ഈ ദിശയിൽ ഊർജസ്വലമായ കേന്ദ്രമായി പ്രവർത്തിക്കുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ക്ഷേത്രത്തിന്റെ വിപുലീകരണത്തിൽ തന്റെ സന്തോഷം അറിയിച്ച പ്രധാനമന്ത്രി, ശ്രീ സീതാരാമനും അയ്യപ്പനും ശിവനും വേണ്ടി സ്വർണ്ണം പൂശിയ ഒരു ഗർഭഗൃഹം സമർപ്പിക്കുന്ന കാര്യം പരാമർശിച്ചു . 55 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചതിനെ അദ്ദേഹം പ്രശംസിക്കുകയും കുംഭാഭിഷേകത്തിന് എല്ലാവരേയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

കല്യാൺ  കുടുംബത്തിന്റെയും ശ്രീ ടി എസ് കല്യാണ രാമന്റെയും സംഭാവനകളെ പ്രകീർത്തിക്കുകയും ക്ഷേത്രത്തെക്കുറിച്ചുള്ള തന്റെ മുൻകാല കൂടിക്കാഴ്ചയും ചർച്ചയും അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി, ഈ അവസരത്തിൽ തനിക്ക് അനുഭവപ്പെടുന്ന ആത്മീയ സന്തോഷം പ്രകടിപ്പിച്ചു.

തൃശ്ശൂരും ശ്രീ സീതാരാമ സ്വാമി ക്ഷേത്രവും വിശ്വാസത്തിന്റെ കൊടുമുടി മാത്രമല്ല, ഇന്ത്യയുടെ ബോധത്തിന്റെയും ആത്മാവിന്റെയും പ്രതിഫലനം കൂടിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മധ്യകാലഘട്ടത്തിലെ അധിനിവേശ കാലഘട്ടത്തെ ശ്രീ മോദി അനുസ്മരിച്ചു. ഈ അധിനിവേശക്കാർ ക്ഷേത്രങ്ങൾ നശിപ്പിക്കുമ്പോൾ, ചിഹ്നങ്ങളിൽ ഇന്ത്യ ദൃശ്യമാണെങ്കിലും അത് അതിന്റെ അറിവിലും ചിന്തയിലും ജീവിക്കുന്നുണ്ടെന്ന് അവർ മറന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാശ്വതമായതിനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ ജീവിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയുടെ ആത്മാവ് ശ്രീ സീതാരാമ സ്വാമിയുടെയും ഭഗവാൻ അയ്യപ്പന്റെയും രൂപത്തിൽ അതിന്റെ അമർത്യത പ്രഖ്യാപിക്കുന്നു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ആശയം ആയിരക്കണക്കിന് വർഷങ്ങളുടെ അനശ്വരമായ ആശയമാണെന്ന് അക്കാലത്തെ ഈ ക്ഷേത്രങ്ങൾ പ്രഖ്യാപിക്കുന്നു. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാമെന്ന് പ്രതിജ്ഞയെടുത്ത് ഞങ്ങൾ ഈ ആശയം മുന്നോട്ട് കൊണ്ടുപോകുന്നു," അദ്ദേഹം പറഞ്ഞു.

നമ്മുടെ ക്ഷേത്രങ്ങളും തീർത്ഥാടനങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണ്, ശ്രീ സീതാരാമ സ്വാമി ക്ഷേത്രം പുരാതന ഇന്ത്യയുടെ മഹത്വവും പ്രതാപവും കാത്തുസൂക്ഷിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ ക്ഷേത്രത്തിലൂടെ നടക്കുന്ന നിരവധി ജനക്ഷേമ പരിപാടികൾ എടുത്തുകാണിച്ചുകൊണ്ട്, സമൂഹത്തിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ സേവനമായി തിരികെ നൽകുന്ന ഒരു സംവിധാനം നിലവിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ അന്ന അഭിയാൻ ആയാലും, സ്വച്ഛത അഭിയാൻ ആയാലും, പ്രകൃതി കൃഷിയെ കുറിച്ചുള്ള പൊതു ബോധവൽക്കരണമായാലും, ഈ ശ്രമങ്ങളിൽ രാജ്യത്തിന്റെ കൂടുതൽ പ്രമേയങ്ങൾ ചേർക്കണമെന്ന് അദ്ദേഹം ക്ഷേത്ര കമ്മിറ്റിയോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ലക്ഷ്യങ്ങളും പ്രമേയങ്ങളും സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോൾ ശ്രീ ശ്രീ സീതാരാമ സ്വാമി ജിയുടെ അനുഗ്രഹം എല്ലാവരുടെയും മേൽ വർഷിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 22
December 22, 2024

PM Modi in Kuwait: First Indian PM to Visit in Decades

Citizens Appreciation for PM Modi’s Holistic Transformation of India