ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. മൂന്നാം തവണയും അധികാരമേറ്റതിന് പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ച ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഇരു നേതാക്കളും തമ്മിലുണ്ടായ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ ഗ്ഗങ്ങൾ ചര്‍ച്ചയായി. ഉക്രെയ്‌നിലെ സാഹചര്യത്തെക്കുറിച്ചും സ്വിറ്റ്‌സര്‍ലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന അടുത്തുനടക്കാനിരിക്കുന്ന സമാധാനത്തിനായുള്ള ഉച്ചകോടിയെ കുറിച്ചുമുള്ള വീക്ഷണങ്ങള്‍ ഇരു നേതാക്കളും കൈമാറി.
ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രോത്സാഹനം ഇന്ത്യ തുടരുകയാണെന്ന് അറിയിച്ച പ്രധാനമന്ത്രി, സമാധാനപരമായ ഒരു പരിഹാരത്തെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യ തുടർന്നും ചെയ്യുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
ബന്ധം തുടരാമെന്ന് ഇരു നേതാക്കളും അംഗീകരിച്ചു.
Had a very productive meeting with President Volodymyr Zelenskyy. India is eager to further cement bilateral relations with Ukraine. Regarding the ongoing hostilities, reiterated that India believes in a human-centric approach and believes that the way to peace is through… pic.twitter.com/XOKA0AHYGs
— Narendra Modi (@narendramodi) June 14, 2024
Провів дуже продуктивну зустріч з Президентом Володимиром Зеленським. Індія прагне і надалі зміцнювати двосторонні відносини з Україною. Зважаючи на триваючі бойові діі, повторив, що Індія вірить у людиноцентричний підхід та вважає, що шлях до миру лежить через діалог та… pic.twitter.com/t9x4VfuuSN
— Narendra Modi (@narendramodi) June 14, 2024