പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് സെലൻസ്കി സ്വീകരിച്ചു.
ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളുടെ സമഗ്രത ചർച്ചചെയ്യുകയും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. യോഗത്തിനുശേഷം സംയുക്ത പ്രസ്താവനയും നേതാക്കൾ പുറത്തിറങ്ങി. Click here to see.
നാല് കരാറുകളിൽ ഒപ്പുവയ്ക്കുന്നതിന് ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. (i) കാർഷിക-ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള കരാർ; (ii) മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം; (iii) ഉയർന്ന സ്വാധീനം ചെലുത്തുന്ന സാമൂഹ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ മാനുഷിക ധനസഹായം സംബന്ധിച്ച ധാരണാപത്രം; കൂടാതെ (iv) 2024-2028 വർഷങ്ങളിലേക്കുള്ള സാംസ്കാരിക സഹകരണത്തിനുള്ള പരിപാടി എന്നിവയാണ് ഇവ.