പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ നിരവധി പ്രമുഖ വ്യക്തികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ച നടത്തിയ വ്യക്തിത്വങ്ങളിൽ ഇവർ ഉൾപ്പെടുന്നു:
- ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാന ജേതാവും കാൻബറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും പ്രസിഡന്റുമായ പ്രൊഫസർ ബ്രയാൻ പി. ഷ്മിഡ്
![](https://cdn.narendramodi.in/cmsuploads/0.79150000_1684825932_brad.jpeg)
- ബിസിനസ്സ് സ്പെഷ്യലിസ്റ്റും മാനുഷിക വിഷയങ്ങളിൽ മികച്ച പബ്ലിക് സ്പീക്കറുമായാ മാർക്ക് ബല്ല,
![](https://cdn.narendramodi.in/cmsuploads/0.18426900_1684826053_mark-balla.jpeg)
- ആദിവാസി കലാകാരി ഡാനിയേൽ മേറ്റ് സള്ളിവൻ
![](https://cdn.narendramodi.in/cmsuploads/0.23280600_1684826145_mate-sullivan.jpeg)
- അന്താരാഷ്ട്ര ഷെഫ്, റെസ്റ്റോറേറ്റർ, ടിവി അവതാരക, പ്രഭാഷകയും , സംരംഭകയുമായ സാറാ ടോഡ്,
![](https://cdn.narendramodi.in/cmsuploads/0.08386500_1684826468_sara.jpeg)
- സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ്, പ്രൊഫസർ ടോബി വാൽഷ്
![](https://cdn.narendramodi.in/cmsuploads/0.58957200_1684826648_tody.jpeg)
- സാമൂഹ്യ ശാസ്ത്രജ്ഞനും , ഗവേഷകനും, എഴുത്തുകാരനുമായ അസോസിയേറ്റ് പ്രൊഫസർ സാൽവറ്റോർ ബാബോൺസ്,
![](https://cdn.narendramodi.in/cmsuploads/0.64888200_1684837691_barabasa.jpg)
- പ്രമുഖ ഓസ്‌ട്രേലിയൻ ഗായകൻ ഗൈ തിയോഡോർ സെബാസ്റ്റ്യൻ.
![](https://cdn.narendramodi.in/cmsuploads/0.29842000_1684826767_sevestian.jpeg)
ഇവരുടെ നേട്ടങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.