പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കയിലെ ന്യൂയോർക്കിൽ വിശിഷ്ട അമേരിക്കൻ ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിഷ്യനും അക്കാദമിഷ്യനും, ബുദ്ധിജീവിയും എഴുത്തുകാരനുമായ പ്രൊഫ. നിക്കോളാസ് തലേബുമായി കൂടിക്കാഴ്ച നടത്തി.
ഒരു പൊതു ബുദ്ധിജീവി എന്ന നിലയിൽ അപകടസാധ്യതയുടെയും ദുർബലതയുടെയും സങ്കീർണ്ണമായ ആശയങ്ങൾ ജനകീയ സംവാദത്തിലേക്ക് കൊണ്ടുവന്നതിലും പ്രധാനമന്ത്രി പ്രൊഫ. താലേബിനെ അഭിനന്ദിച്ചു .
പ്രൊഫ. തലേബുമായുള്ള സംഭാഷണത്തിൽ, അപകടസാധ്യത ഏറ്റെടു ക്കാനുള്ള ഇന്ത്യയിലെ യുവസംരംഭകരുടെ കഴിവുകളും, ഇന്ത്യയിൽ വളരുന്ന സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
Professor @nntaleb has interesting perspectives on many issues and I had the opportunity to hear them on some of those subjects. He was greatly interested in India’s development strides. I emphasised on how we are nurturing a spirit of enterprise and risk taking among our youth. pic.twitter.com/q1CUg9ONZW
— Narendra Modi (@narendramodi) June 21, 2023