പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 22-ന് പാപ്പുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ശ്രീ. ജെയിംസ് മരാപെയുമായി ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ (എഫ്ഐപിഐസി) 3-ാമത് ഉച്ചകോടിയുടെ ഭാഗമായി പോർട്ട് മോറെസ്ബിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
ഊഷ്മളമായ സ്വീകരണത്തിനും മൂന്നാമത് ഫിപിക് ഉച്ചകോടിയുടെ സഹ ആതിഥേയത്വം വഹിച്ചതിനും പ്രധാനമന്ത്രി മാരാപ്പെയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇരു നേതാക്കളും തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തുകയും വ്യാപാരം, നിക്ഷേപം, ആരോഗ്യം, ശേഷി വികസനം, നൈപുണ്യ വികസനം, വിവരസാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും നടപടികളും ചർച്ച ചെയ്തു. കാലാവസ്ഥാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും അവർ ചർച്ച ചെയ്തു. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ മുൻഗണനകൾക്കും ആഗ്രഹങ്ങൾക്കും ഇന്ത്യയുടെ പിന്തുണയും പരിഗണനയും പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രധാനമന്ത്രിയും പ്രധാനമന്ത്രി മാരാപെയും ചേർന്ന് പാപ്പുവ ന്യൂ ഗിനിയയുടെ ടോക് പിസിൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത തമിഴ് ക്ലാസിക് ‘തിരുക്കുറൾ’ പ്രകാശനം ചെയ്തു. ഭാഷാശാസ്ത്രജ്ഞ ശ്രീമതി ശുഭ ശശീന്ദ്രൻ, പപ്പുവ ന്യൂ ഗിനിയയിലെ വെസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയുടെ ഗവർണർ ശ്രീ ശശീന്ദ്രൻ മുത്തുവേൽ എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മറാപെയുടെ മുഖവുരയുള്ള പുസ്തകത്തിൽ
പാപ്പുവ ന്യൂ ഗിനിയയിലെ ഇന്ത്യൻ ചിന്തയുടെയും സംസ്‌കാരത്തിന്റെയും തത്ത്വങ്ങൾ സംരക്ഷിക്കുന്നതിന് ഈ എഴുത്തുകാർ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
Prime Minister James Marape and I had very productive talks, covering the full range of bilateral relations between India and Papua New Guinea. We discussed ways to augment cooperation in commerce, technology, healthcare and in addressing climate change. pic.twitter.com/cKWpyYmdtc
— Narendra Modi (@narendramodi) May 22, 2023