പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിയന്നയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനെ സന്ദർശിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിനു ശ്രീ മോദിയെ പ്രസിഡന്റ് വാൻ ഡെർ ബെലൻ അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, താൻ നടത്തുന്ന ഓസ്ട്രിയൻ സന്ദർശനം ചരിത്രപരവും സവിശേഷവുമാകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരുനേതാക്കളും ഉഭയകക്ഷി-ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ചും ആഗോളതാപനത്തെ ചെറുക്കുന്നതിനെക്കുറിച്ചുമുള്ള ചിന്തകൾ അവർ പങ്കുവച്ചു. പുനരുൽപ്പാദക ഊർജം, പ്രത്യേകിച്ച് സൗരോർജം, ജലം, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിലെ പരസ്പരപ്രയോജനകരമായ സഹകരണ സാധ്യതകളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. പ്രസിഡന്റ് വാൻ ഡെർ ബെലന്റെ സൗകര്യത്തിനനുസരിച്ച് ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി ആവർത്തിച്ചു.
Had a very good meeting with Federal President Alexander Van der Bellen and discussed ways to expand India-Austria cooperation. @vanderbellen pic.twitter.com/mrCtr0mg28
— Narendra Modi (@narendramodi) July 10, 2024
Hatte ein sehr gutes Treffen mit Bundespräsident Alexander Van der Bellen und wir diskutierten über die Möglichkeiten zum Ausbau der indisch-österreichischen Zusammenarbeit. @vanderbellen pic.twitter.com/ZWJgxeDT1z
— Narendra Modi (@narendramodi) July 10, 2024