പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ പ്രമുഖ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ശാസ്ത്ര ആശയവിനിമയ വിദഗ്ധനുമായ നീൽ ഡി ഗ്രാസ് ടൈസണുമായി കൂടിക്കാഴ്ച നടത്തി.
യുവാക്കൾക്കിടയിൽ ശാസ്ത്ര മനോഭാവം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ടൈസണും അഭിപ്രായങ്ങൾ കൈമാറി. ഇന്ത്യ ഏറ്റെടുക്കുന്ന വിവിധ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ ഉൾപ്പെടെ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് അവർ ദീർഘമായി ചർച്ച ചെയ്തു.
ഇന്ത്യ പുതുതായി ആരംഭിച്ച ദേശീയ ബഹിരാകാശ നയത്തിന് കീഴിലുള്ള സ്വകാര്യ മേഖലയ്ക്കും അക്കാദമിക് സഹകരണത്തിനും ഉള്ള അവസരങ്ങളെ കുറിച്ചും പ്രധാനമന്ത്രിയും ടൈസണും ചർച്ച ചെയ്തു.
Talked space, science and related issues with @neiltyson. Highlighted steps India is taking to reform the space sector and draw more youngsters towards science as well as innovation. pic.twitter.com/aeOuXEjEau
— Narendra Modi (@narendramodi) June 21, 2023