ബന്ദർ സെരി ബെഗവാനിലെ ഇസ്താന നൂറുൽ ഇമാനിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ ഊഷ്മളമായി സ്വാഗതം ചെയ്തു.

അദ്ദേഹത്തിന്റെ ഹൃദയംഗമമായ ക്ഷണത്തിനു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രൂണൈയിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനം, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ അഗാധമായ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതായി പ്രസ്താവിച്ചു. 10-ാം വർഷത്തിലെത്തിയ ‘ആക്റ്റ് ഈസ്റ്റ് നയം’ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണു സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ഉഭയകക്ഷിബന്ധം മെച്ചപ്പെട്ട പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യം, ശേഷിവികസനം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങി വിവിധ വിഷയങ്ങളിൽ നേതാക്കൾ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഐസിടി, ഫിൻടെക്, സൈബർ സുരക്ഷ, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകൾ അനാവരണം ചെയ്യാനും സഹകരണം തുടരാനും നേതാക്കൾ ധാരണയായി. പ്രധാനമന്ത്രിയും സുൽത്താനും പ്രാദേശിക-ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി. ഇരുനേതാക്കളും ഭീകരവാദത്തെ എല്ലാ രൂപത്തിലും ആവിഷ്കാരത്തിലും അപലപിക്കുകയും അതിനെ തള്ളിക്കളയാൻ രാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, പരസ്പരപ്രയോജനകരമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. കാലാവസ്ഥാവ്യതിയാനത്തിനായുള്ള ആസിയാൻ കേന്ദ്രത്തിന് ആതിഥേയത്വം വഹിക്കാനുള്ള ബ്രൂണൈയു​ടെ ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയെയും സുൽത്താൻ എടുത്തുപറഞ്ഞു.

 

ടെലിമെട്രി, നിരീക്ഷണം, ടെലികമാൻഡ് സ്റ്റേഷനുകൾക്കായുള്ള ഉപഗ്രഹ-വിക്ഷേപണ വാഹനങ്ങളുടെ പ്രവർത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ബ്രൂണൈയിലെ ഗതാഗത-വിവരവിനിമയ മന്ത്രി പെംഗിരൻ ഡാറ്റോ ഷാംഹാരി പെംഗിരൻ ഡാറ്റോ മുസ്തഫയും ഒപ്പുവയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. ബന്ദർ സെരി ബെഗവാനും ചെന്നൈക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. ചർച്ചകൾക്കുശേഷം സംയുക്തപ്രസ്താവനയും അംഗീകരിച്ചു.

 

പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുൽത്താൻ ഔദ്യോഗിക മധ്യാഹ്നഭോജനവുമൊരുക്കി.

 

ഇരുനേതാക്കളും തമ്മിലുള്ള ഇന്നത്തെ ചർച്ചകൾ ഇന്ത്യ-ബ്രൂണൈ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യും. ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി സുൽത്താനെ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തെക്കുറിച്ചും ഇന്തോ-പസഫിക്ക് കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള നടപടികൾക്കു കൂടുതൽ ഊർജം പകരും.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Space Sector: A Transformational Year Ahead in 2025

Media Coverage

India’s Space Sector: A Transformational Year Ahead in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India