പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂരില്‍ എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ്ങുമായി കൂടിക്കാഴ്ച നടത്തി.
എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ സിംഗപ്പൂരില്‍ 'ഇന്ത്യ ഫീവര്‍' ആരംഭിച്ചതായും സിംഗപ്പൂര്‍ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-സിംഗപ്പൂര്‍ ബന്ധത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറയിട്ടു. പ്രധാനമന്ത്രിയായിരുന്ന കാലത്തും അതിനു ശേഷവും ഇന്ത്യയ്ക്കുള്ള അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവര്‍ ഇന്ത്യ-സിംഗപ്പൂര്‍ ബന്ധങ്ങളിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുകയും ഉഭയകക്ഷി സഹകരണം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മാര്‍ഗങ്ങള്‍ കൈമാറുകയും ചെയ്തു.
Met Mr. Goh Chok Tong, Emeritus Senior Minister and a widely respected statesman. We had extensive discussions on ways to add momentum to the India-Singapore friendship. His experience and expertise are very valued. pic.twitter.com/ugqCUynh1T
— Narendra Modi (@narendramodi) September 5, 2024