പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡിസിയിൽ വച്ച് ആമസോൺ പ്രസിഡന്റും സിഇഒയുമായ ശ്രീ. ആൻഡ്രൂ ആർ. ജാസിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയും ജാസിയും ഇ-കൊമേഴ്സ് മേഖലയെക്കുറിച്ച് ചർച്ച നടത്തി. ഇന്ത്യയിലെ ലോജിസ്റ്റിക് മേഖലയിൽ ആമസോണുമായി കൂടുതൽ സഹകരിക്കാനുള്ള സാധ്യതകളും അവർ ചർച്ച ചെയ്തു.
ഇന്ത്യയിലെ സൂക്ഷ്മ-ഇടത്തരം-ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റൽവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണിന്റെ ഉദ്യമങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.