Quoteകഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ത്തത് ഏകദേശം 3 ദശലക്ഷം ഹെക്ടര്‍ വനമേഖല; സംയോജിത വനമേഖലയെ രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ നാലിലൊന്നായി ഇത് വര്‍ധിപ്പിച്ചു: പ്രധാനമന്ത്രി
Quoteഭൂശോഷണ നിഷ്പക്ഷതയില്‍ ദേശീയ പ്രതിബദ്ധത ഉറപ്പാക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യ: പ്രധാനമന്ത്രി
Quote2.5 മുതല്‍ 3 ബില്യണ്‍ ടണ്‍ വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായി കാര്‍ബണ്‍ ആഗിരണ ക്ഷമത പ്രാപ്തമാക്കാന്‍, ശോഷണം സംഭവിച്ച 26 ദശലക്ഷം ഹെക്ടര്‍ ഭൂമി 2030-ഓടെ പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു
Quoteഭൂശോഷണ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയ സമീപനം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയില്‍ മികവിന്റെ കേന്ദ്രം ആരംഭിക്കും
Quoteഭാവിതലമുറയ്ക്കായി ആരോഗ്യകരമായ ഒരു ഭൂമിയെ അവശേഷിപ്പിക്കുക എന്നത് നമ്മുടെ പവിത്രമായ കടമ: പ്രധാനമന്ത്രി

''മരുഭൂമീവല്‍ക്കരണം, ഭൂമിതരംതാഴ്ത്തല്‍, വരള്‍ച്ച'' എന്നിവയെക്കുറിച്ചുള്ള യു.എന്‍ ഉന്നതതല സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണം നടത്തി. ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസേര്‍ട്ടിഫിക്കേഷന്‍ (യു.എന്‍.സി.സി.ഡി) പാര്‍ട്ടികളുടെ കോണ്‍ഫറന്‍സിന്റെ 14-ാമത് സെഷന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിച്ചത്.

എല്ലാ ജീവജാലങ്ങള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും പിന്തുണയേകുന്ന അടിസ്ഥാന നിര്‍മാണ ശിലാഖണ്ഡമായി ഭൂമിയെ വിശേഷിപ്പിച്ച ശ്രീ മോദി ഭൂമിക്കും അതിന്റെ വിഭവങ്ങള്‍ക്കും മേലുള്ള കടുത്ത സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ''തീര്‍ച്ചയായും നമുക്ക് മുന്നില്‍ ധാരാളം ജോലികളുണ്ട്. എന്നാല്‍ നമുക്ക് അത് ചെയ്യാന്‍ കഴിയും. നമുക്ക് അത് ഒരുമിച്ച് ചെയ്യാന്‍ കഴിയും'' , പ്രധാനമന്ത്രി പറഞ്ഞു.

|

ഭൂശോഷണ പ്രശ്‌നം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. ഭൂമി തരംതാഴ്ത്തല്‍ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ മുന്‍കൈയെടുത്തതായി അദ്ദേഹം പറഞ്ഞു. 2019 ലെ ദില്ലി പ്രഖ്യാപനം ഭൂമിയോടുള്ള മികച്ച സമീപനവും കാര്യാധിശീകത്വവും നിര്‍ദ്ദേശിക്കുകയും സ്ത്രീ പുരുഷ ലിംഗ സംബന്ധിയായ  പരിവര്‍ത്തിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു. ഇന്ത്യയില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 3 മില്യണ്‍ ഹെക്ടര്‍ വനമേഖല കൂട്ടിചേര്‍ത്തു. ഇത് രാജ്യത്തിന്റെ സംയുക്ത വനമേഖല മൊത്തം വിസ്തൃതിയുടെ നാലിലൊന്നായി വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

ഭൂമി നശീകരണ നിഷ്പക്ഷതയെന്ന ദേശീയ പ്രതിബദ്ധത കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ശ്രീ മോദി അറിയിച്ചു. ''2030 ഓടെ 26 ദശലക്ഷം ഹെക്ടര്‍ തരംതാഴ്ത്തിയ ഭൂമി പുന സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ഞങ്ങള്‍. 2.5 മുതല്‍ 3 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായി കാര്‍ബണ്‍ ആഗിരണ ക്ഷമത പ്രാപ്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് കാരണമാകും.'' പ്രധാനമന്ത്രി പറഞ്ഞു.
ഭൂമി പുനസ്ഥാപനം എങ്ങനെ മണ്ണിന്റെ നല്ല ആരോഗ്യത്തിന്റെ മികച്ച ചംക്രമണം, ഭൂമിയുടെ ഉല്‍പാദനക്ഷമത, ഭക്ഷ്യസുരക്ഷ, മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം എന്നിവയുടെ ഒരു വര്‍ദ്ധിപ്പിക്കല്‍ എന്നിവയൊക്കെ റാൻ  ഓഫ് കച്ചിലെ ബന്നിമേഖലയുടെ ഉദാഹരണത്തിലൂടെ പ്രധാനമന്ത്രി വരച്ചുകാട്ടി. പുല്‍മേടുകള്‍ വികസിപ്പിച്ചുകൊണ്ടാണ് ബന്നി പ്രദേശത്ത് ഭൂമി പുനസ്ഥാപനം നടത്തിയത്, ഇത്  ഭൂശോഷണ നിഷ്പക്ഷത കൈവരിക്കാന്‍  കൈവരിക്കാന്‍ സഹായിച്ചു. മൃഗസംരക്ഷണത്തെ പ്രോത്സാഹിപ്പിച്ചതിലൂടെ ഇടയ പ്രവര്‍ത്തനങ്ങളേയും ഉപജീവനത്തെയും ഇത് പിന്തുണയ്ക്കുകയും ചെയ്തു.''അതേ മനോഭാവത്തിലൂടെ നമുക്ക് ഭൂമി പുനഃസ്ഥാപനത്തിന് കാര്യക്ഷമമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്, അതേസമയം തദ്ദേശീയമായ സങ്കേതങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ദക്ഷിണ-ദക്ഷിണ സഹകരണത്തിന്റെ മനോഭാവത്തില്‍ ഭൂമി പുനസ്ഥാപന തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് സഹ വികസ്വര രാജ്യങ്ങളെ ഇന്ത്യ സഹായിക്കുന്നുണ്ട്.  ഭൂശോഷണ പ്രശ്‌നങ്ങളോട് ശാസ്ത്രീയമായ സമീപനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മികവിന്റെ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഭൂമിക്കുണ്ടാകുന്ന കേടുപാടുകള്‍ നേരെതിരിച്ചാക്കുകയെന്നത് മാനവരാശിയുടെ കൂട്ടായ ഉത്തരവാദിത്വമാണ്. നമ്മുടെ ഭാവി തലമുറയ്ക്കായി ആരോഗ്യകരമായ ഒരു ഭൂമിയെ ത്തെ അവശേഷിപ്പിക്കുകയെന്നത് നമ്മുടെ പവിത്രമായ കടമയാണ്'' പ്രധാനമന്ത്രി ഉപസംഹരിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

  • krishangopal sharma Bjp January 14, 2025

    नमो नमो 🙏 जय भाजपा 🙏🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • krishangopal sharma Bjp January 14, 2025

    नमो नमो 🙏 जय भाजपा 🙏🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
  • krishangopal sharma Bjp January 14, 2025

    नमो नमो 🙏 जय भाजपा 🙏🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • शिवकुमार गुप्ता February 10, 2022

    जय भारत
  • शिवकुमार गुप्ता February 10, 2022

    जय हिंद
  • शिवकुमार गुप्ता February 10, 2022

    जय श्री सीताराम
  • शिवकुमार गुप्ता February 10, 2022

    जय श्री राम
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘India has every right to defend itself’: Germany backs New Delhi after Operation Sindoor

Media Coverage

‘India has every right to defend itself’: Germany backs New Delhi after Operation Sindoor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Administrator of the Union Territory of Dadra & Nagar Haveli and Daman & Diu meets Prime Minister
May 24, 2025

The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri Praful K Patel met the Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office handle posted on X:

“The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri @prafulkpatel, met PM @narendramodi.”