ബഹുമാന്യരേ. 

നിങ്ങളുടെ എല്ലാ വിലയേറിയ ചിന്തകളെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നിങ്ങൾ തുറന്ന മനസ്സോടെ സംവദിച്ചതിന് എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ന്യൂഡൽഹി പ്രഖ്യാപനത്തിൽ പല മേഖലകളിലും പ്രതിബദ്ധതകൾ നാം പങ്കുവെച്ചു. 

ഇന്ന്, ആ പ്രതിബദ്ധതകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള നമ്മുടെ ദൃഢനിശ്ചയം നാം പുതുക്കിയിരിക്കുന്നു.

വികസന അജണ്ട കൂടാതെ, ആഗോള സാഹചര്യത്തെക്കുറിച്ചും അവയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും നാം  വീക്ഷണങ്ങൾ പങ്കിട്ടു.

പശ്ചിമേഷ്യയിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ച ശേഷം, ജി-20 യിൽ പല വിഷയങ്ങളിലും സമവായമുണ്ടെന്ന് എനിക്ക് പറയാൻ കഴിയും.

ഒന്നാമതായി, നാമെല്ലാവരും തീവ്രവാദത്തെയും അക്രമത്തെയും ശക്തമായി അപലപിക്കുന്നു.

തീവ്രവാദത്തോട് സഹിഷ്ണുതയില്ല.

രണ്ടാമതായി,  നിരപരാധികളായ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും മരണം അംഗീകരിക്കാനാവില്ല.

മൂന്നാമതായി, മാനുഷിക സഹായം കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും സുരക്ഷിതമായും നൽകണം.

നാലാമതായി, താൽക്കാലികമായി ആക്രമണങ്ങൾ  നിർത്തിയ കരാറിനെയും ബന്ദികളെ വിട്ടയച്ച വാർത്തയെയും സ്വാഗതം ചെയ്യുന്നു.

അഞ്ചാമതായി, ഇസ്രായേലിന്റെയും പലസ്തീന്റെയും പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശാശ്വത പരിഹാരം ആവശ്യമാണ്.

പ്രാദേശിക സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

 

ഏഴാമതായി, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളെ മറികടക്കാനുള്ള ഏക മാർഗം നയതന്ത്രവും സംഭാഷണവുമാണ്.

ഇതിൽ സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ജി-20 തയ്യാറാണ്.

ബഹുമാന്യരേ, 

എന്റെ പ്രിയ സുഹൃത്തായ  ബ്രസീൽ പ്രസിഡന്റ് ലുലയ്ക്കു  ജി-20 അധ്യക്ഷതയ്ക്ക്  ഞാൻ ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.

ബ്രസീലിന്റെഅധ്യക്ഷതയിലും മനുഷ്യ കേന്ദ്രീകൃത സമീപനവുമായി മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വസുധൈവ കുടുംബകത്തിന്റെ ചൈതന്യത്തിൽ നാം ഒന്നിച്ച് ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വഴിയൊരുക്കും.

ഗ്ലോബൽ സൗത്തിന്റെ പ്രതീക്ഷകൾക്കായി നാം തുടർന്നും പ്രവർത്തിക്കും.

ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, സുസ്ഥിര വികസനം എന്നിവയ്ക്ക് നാം മുൻഗണന നൽകും.

ബഹുമുഖ വികസന ബാങ്കുകളും ആഗോള ഭരണവും തീർച്ചയായും പരിഷ്കരണത്തിലേക്ക് നീങ്ങും.

 

 

കാലാവസ്ഥാ പ്രവർത്തനത്തോടൊപ്പം, ന്യായവും എളുപ്പവും താങ്ങാനാവുന്നതുമായ കാലാവസ്ഥാ ധനസഹായവും ഞങ്ങൾ ഉറപ്പാക്കും.

കടം പുനഃക്രമീകരിക്കുന്നതിന് സുതാര്യമായ നടപടികൾ സ്വീകരിക്കും.

സ്ത്രീകൾ നയിക്കുന്ന വികസനം, നൈപുണ്യമുള്ള കുടിയേറ്റ പാതകൾ, ഇടത്തരം ചെറുകിട വ്യവസായങ്ങൾക്കുള്ള വികസനം,

ട്രോയിക്കയിലെ ഒരു അംഗമെന്ന നിലയിൽ, നമ്മുടെ പ്രതിബദ്ധതകൾ പങ്കിടുന്നത് മുന്നോട്ട് കൊണ്ടുപോകാനുള്ള നമ്മുടെ ദൃഢനിശ്ചയം ഞാൻ ആവർത്തിക്കുന്നു.

അവരുടെ ജി-20 അധ്യക്ഷതയുടെ  വിജയത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ ബ്രസീലിന് ഞാൻ ഉറപ്പ് നൽകുന്നു.

ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ വിജയത്തിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഒരിക്കൽ കൂടി ഞാൻ എല്ലാവർക്കും നന്ദി പറയുന്നു.

എല്ലാവർക്കും വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi