പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് വളരെ തിരക്കുള്ള ദിനചര്യ ആണെങ്കിലും , സമയം കണ്ടെത്തുമ്പോഴെല്ലാം ആളുകളുടെ കത്തുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാനുള്ള അവസരം അദ്ദേഹം നഷ്‌ടപ്പെടുത്തുന്നില്ലെന്ന് പലർക്കും അറിയില്ല. ഉത്തരാഖണ്ഡിലെ നൈനിത്താളിലെ ഖീമാനന്ദിന് അത്തരമൊരു കത്ത് ലഭിച്ചു . പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ വിജയകരമായ അഞ്ച് വർഷം പൂർത്തിയാക്കിയതിനും സർക്കാരിന്റെ മറ്റ് ശ്രമങ്ങൾക്കും നരേന്ദ്ര മോദി ആപ്പ് (നമോ ആപ്പ്) വഴി പ്രധാനമന്ത്രിയെ ഖീമാനന്ദ് അഭിനന്ദിച്ചിരുന്നു . തന്റെ വിലപ്പെട്ട ചിന്തകൾ പങ്കുവെച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഖീമാനന്ദിന് കത്ത് എഴുതിയത് .
കൃഷി ഉൾപ്പെടെയുള്ള വിവിധ മേഖലകൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഗവണ്മെന്റ് തുടരുന്ന ശ്രമങ്ങളെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പങ്കുവെച്ചതിന് നന്ദി, ”പ്രധാനമന്ത്രി ശ്രീ മോദി കത്തിൽ എഴുതി. “ഇത്തരം സന്ദേശങ്ങൾ രാജ്യത്തിന്റെ സേവനത്തിനായി എന്നെത്തന്നെ സമർപ്പിക്കാൻ പുതിയ ഊർജ്ജം നൽകുന്നു.”
, “കാലാവസ്ഥാ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിലൂടെ കഠിനാധ്വാനികളായ കർഷകരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി ഫസൽ ഭീമ യോജന തുടർച്ചയായി ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോടിക്കണക്കിന് കർഷകർ ഈ കർഷക സൗഹൃദ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇന്ന് പ്രയോജനപ്പെടുത്തുന്നു. ” പ്രധാനമന്ത്രി ഫസൽ ബിമ യോജനയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു
“സമഗ്രവും സമ്പന്നവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ന് രാജ്യം അതിവേഗം നീങ്ങുകയാണ്. . എല്ലാ പൗരന്മാരുടെയും വിശ്വാസത്താൽ ഊസ്വലതയോടെ, ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യം ദൃഢനിശ്ചയത്തിലാണ്, ലോക വേദിയിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ കൂടുതൽ ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ”
രാജ്യത്തിന്റെ പുരോഗതിയിൽ ജനങ്ങളുടെ സംഭാവനയെയും പങ്കിനെയും കുറിച്ച് പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു.
വിള ഇൻഷുറൻസ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി ശ്രീ മോദിയെ ഖീമാനന്ദ് നേരത്തെ കത്തിലൂടെ അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ വിവിധ ക്ഷേമപദ്ധതികളിലൂടെ പൗരന്മാരുടെയും രാജ്യത്തിന്റെയും പുരോഗതിക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഖീമാനന്ദ് പറഞ്ഞിരുന്നു.