പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കല്‍പ്പാക്കത്ത് ഇന്ത്യയിലെ ആദ്യത്തേതും പൂര്‍ണ്ണമായും തദ്ദേശീയവുമായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ 'കോര്‍ ലോഡിംഗ്' ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചു.
ഉപഭോഗത്തേക്കാള്‍ കൂടുതല്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ബ്രീഡര്‍ റിയാക്ടര്‍, ഇന്ത്യയുടെ വിശാലമായ തോറിയം കരുതല്‍ വിനിയോഗത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഇന്ന് കല്‍പ്പാക്കത്ത് ഇന്ത്യയിലെ ആദ്യത്തേതും പൂര്‍ണ്ണമായും തദ്ദേശീയവുമായ ഉപഭോഗത്തേക്കാള്‍ കൂടുതല്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ 'കോര്‍ ലോഡിംഗ്' ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചു.
ഇത് ഇന്ത്യയുടെ വലിയ തോറിയം കരുതല്‍ ശേഖരം ആത്യന്തികമായി ഉപയോഗപ്പെടുത്തുന്നതിനും ആണവ ഇന്ധന ഇറക്കുമതിയുടെ ആവശ്യകതയെ ഇല്ലാതാക്കുന്നതിനും വഴിയൊരുക്കും.
ഊര്‍ജ സ്വാശ്രയത്വവും നെറ്റ് സീറോ ലക്ഷ്യത്തിലേക്കുള്ള പുരോഗതിയും കൈവരിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും.
Earlier today, witnessed the commencement of “core loading“ of India’s first and totally indegenous fast breeder reactor at Kalpakkam, which produces more fuel than is consumed.
— Narendra Modi (@narendramodi) March 4, 2024
This will pave way for eventual utilisation of India’s vast thorium reserves and thus obviate the… pic.twitter.com/gsYSIClbp9