ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
തൻ്റെ കാലിലെ അക്കിലിസ് ടെൻഡോണിൽ ഹീൽ ഓപ്പറേഷൻ നടത്തേണ്ടി വന്നതായി മുഹമ്മദ് ഷമി ഒരു എക്‌സ് പോസ്റ്റ് വഴി അറിയിച്ചിരുന്നു. മുഹമ്മദ് ഷമിയുടെ എക്‌സ് ഹാൻഡിലിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; “നിങ്ങൾക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയും നല്ല ആരോഗ്യവും നേരുന്നു, @MdShami11! നിങ്ങളുടെ സ്വതസിദ്ധമായ ധൈര്യത്തോടെ നിങ്ങൾ ഈ പരിക്കിനെ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."
Wishing you a speedy recovery and good health, @MdShami11! I'm confident you'll overcome this injury with the courage that is so integral to you. https://t.co/XGYwj51G17
— Narendra Modi (@narendramodi) February 27, 2024