ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യൻ കരകൗശലത്തൊഴിലാളികളുടെ പ്രയത്നങ്ങളെ പ്രശംസിക്കുന്നതിനിടെ, 'വോക്കൽ ഫോർ ലോക്കൽ' സംരംഭത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയേയും അദ്ദേഹം ആവർത്തിച്ചു.
ശ്രീ നരേന്ദ്ര മോദി 'എക്സിൽ' പോസ്റ്റ് ചെയ്തത് :
"ദേശീയ കൈത്തറി ദിനത്തിൽ ആശംസകൾ! നമ്മുടെ രാജ്യത്തുടനീളമുള്ള കൈത്തറിയുടെ സമ്പന്നമായ പൈതൃകത്തിലും ഊർജസ്വലമായ പാരമ്പര്യത്തിലും നാം അഭിമാനിക്കുന്നു.നമ്മുടെ കരകൗശല വിദഗ്ധരുടെ പ്രയത്നങ്ങളെ നാം വിലമതിക്കുകയും'വോക്കൽ ഫോർ ലോക്കൽ' സംരംഭത്തോടുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു."
Greetings on National Handloom Day! We take immense pride in the rich heritage and vibrant tradition of handlooms across our nation. We also cherish the efforts of our artisans and reiterate our commitment to be ‘Vocal for Local.’ pic.twitter.com/5M0LPxPFgr
— Narendra Modi (@narendramodi) August 7, 2024