ജോർജ്ജ്ടൗണിലെ സ്മാരകോദ്യാനത്തിലെ ഇന്ത്യൻ ആഗമന സ്മാരകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദർശിച്ചു. ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ഫിലിപ്‌സും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആഗമന സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രിയെ ടാസ്സ ഡ്രംസ് വാദകസംഘം സ്വാഗതം ചെയ്തു. സ്മാരകത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച പ്രധാനമന്ത്രി, ഗയാനയിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ പ്രവാസികൾ നടത്തിയ പോരാട്ടത്തെയും ത്യാഗങ്ങളെയും അവർ നൽകിയ സുപ്രധാന സംഭാവനകളെയും അനുസ്മരിച്ചു. സ്മാരകത്തിൽ അദ്ദേഹം ബെൽ പാത്ര തൈ നടുകയും ചെയ്തു.
1838-ൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി ഗയാനയിലെത്തിയ ആദ്യത്തെ കപ്പലിന്റെ പകർപ്പാണ് ഈ സ്മാരകം. ഗയാനയിലെ ജനങ്ങൾക്കായി 1991ലാണ് ഇന്ത്യയിതു സമ്മാനിച്ചത്.