പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സയന്‍സ് സിറ്റി സന്ദര്‍ശിച്ചു. റോബോട്ടിക്‌സ് ഗാലറി, നേച്ചര്‍ പാര്‍ക്ക്, അക്വാട്ടിക് ഗാലറി, ഷാര്‍ക്ക് ടണല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി.

 

എക്സില്‍ പ്രധാനമന്ത്രി ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു:

''ഗുജറാത്ത് സയന്‍സ് സിറ്റിയിലെ ആകര്‍ഷകമായ ആകര്‍ഷണങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രഭാതത്തിന്റെ ഒരു ഭാഗം ചെലവഴിച്ചു. റോബോട്ടിക്സിന്റെ അപാരമായ സാധ്യതകള്‍ ഉജ്ജ്വലമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന റോബോട്ടിക്സ് ഗാലറിയില്‍ നിന്നാണ് ആരംഭിച്ചത്. ഈ സാങ്കേതികവിദ്യകള്‍ എങ്ങനെയാണ് യുവജനങ്ങള്‍ക്കിടയില്‍ ജിജ്ഞാസ ഉണര്‍ത്തുന്നതെന്ന് കണ്ടതില്‍ സന്തോഷമുണ്ട്.

 

''ഡിആര്‍ഡിഒ റോബോട്ടുകള്‍, മൈക്രോബോട്ടുകള്‍, ഒരു അഗ്രികള്‍ച്ചര്‍ റോബോട്ട്, മെഡിക്കല്‍ റോബോട്ടുകള്‍, സ്പേസ് റോബോട്ട് എന്നിവയും മറ്റും റോബോട്ടിക്സ് ഗാലറി പ്രദര്‍ശിപ്പിക്കുന്നു. ഈ ആകര്‍ഷകമായ പ്രദര്‍ശനങ്ങളിലൂടെ, ആരോഗ്യ സംരക്ഷണത്തിലും ഉല്‍പ്പാദനത്തിലും ദൈനംദിന ജീവിതത്തിലും റോബോട്ടിക്‌സിന്റെ പരിവര്‍ത്തന ശക്തി വ്യക്തമായി കാണാം.

'റോബോട്ടിക്‌സ് ഗാലറിയിലെ കഫേയില്‍ റോബോട്ടുകള്‍ വിളമ്പുന്ന ഒരു കപ്പ് ചായയും ആസ്വദിച്ചു.'

 

''തിരക്കേറിയ ഗുജറാത്ത് സയന്‍സ് സിറ്റിക്കുള്ളിലെ ശാന്തവും ആശ്വാസകരവുമായ ഇടമാണ് നേച്ചര്‍ പാര്‍ക്ക്. പ്രകൃതി സ്നേഹികളും സസ്യശാസ്ത്രജ്ഞരും ഒരുപോലെ സന്ദര്‍ശിക്കേണ്ട ഒന്നാണിത്. പാര്‍ക്ക് ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ആളുകള്‍ക്ക് ഒരു വിദ്യാഭ്യാസ വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 

''ശ്രദ്ധയോടെ നിര്‍മിച്ച നടത്ത പാതകള്‍ വഴിയില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചും വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നു. കള്ളിച്ചെടി ഉദ്യാനം, ബ്ലോക്ക് പ്ലാന്റേഷന്‍, ഓക്‌സിജന്‍ പാര്‍ക്ക് എന്നിവയും അതിലധികവും ആകര്‍ഷണങ്ങളുണ്ട് സന്ദര്‍ശിക്കാന്‍.

 

''സയന്‍സ് സിറ്റിയിലെ അക്വാട്ടിക് ഗാലറി ജല ജൈവ വൈവിധ്യത്തിന്റെയും സമുദ്ര വിസ്മയങ്ങളുടെയും ആഘോഷമാണ്. ഇത് നമ്മുടെ ജല ആവാസവ്യവസ്ഥയുടെ സൂക്ഷ്മവും എന്നാല്‍ ചലനാത്മകവുമായ സന്തുലിതാവസ്ഥയെ എടുത്തുകാണിക്കുന്നു. ഇത് ഒരു വിദ്യാഭ്യാസ അനുഭവം മാത്രമല്ല, തിരമാലകള്‍ക്ക് താഴെയുള്ള ലോകത്തോടുള്ള സംരക്ഷണത്തിനും ആഴമുള്ള ബഹുമാനത്തിനുമുള്ള ആഹ്വാനവും കൂടിയാണ്.

 

''സ്രാവ് തുരങ്കം വൈവിധ്യമാര്‍ന്ന സ്രാവ് ഇനങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു ആവേശകരമായ അനുഭവമാണ്. നിങ്ങള്‍ തുരങ്കത്തിലൂടെ നടക്കുമ്പോള്‍, സമുദ്രജീവികളുടെ വൈവിധ്യത്തില്‍ നിങ്ങള്‍ വളരെയധികം അത്ഭുതപ്പെടും. ഇത് ശരിക്കും ആകര്‍ഷകമാണ്. '

'ഇത് നല്ല ഭംഗി ഉള്ളതാണ്'

 

പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും ഉണ്ടായിരുന്നു.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government